ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണില്‍ വധഭീഷണി; പുന്നപ്ര പോലീസിൽ പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2026, 04:42 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : അമ്പലപ്പുഴയിലെ യു ഡിഎ ഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണിൽ വധഭീഷണി വന്നതായി പരാതി. പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് വീട്ടില്‍ പ്രദീപ്കുമാറിനാണ് രണ്ട് ഫോണുകളില്‍ നിന്ന് വധ ഭീഷണിയുണ്ടായെന്ന് പറയപ്പെടുന്നത്. പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്. ഇന്നലെ രാവിലെയാണ് ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നത്.

ജി സുധാകരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നു ഭീഷണിപ്പെടുത്തി എന്നാണ് പ്രദീപ്കുമാറിന്റെ പരാതി. നാല് തവണ ഭീഷണി വന്നുവെന്നും പ്രദീപ് പരാതിയില്‍ പറയുന്നു. സിപിഎം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് യു ഡി എഫ് ക്യാമ്പിലെത്തിയ ജി സുധാകൻ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന ലേബലിൽ ആണ് മത്സരിക്കുന്നത്.

അപകീർത്തികരമായ പ്രസ്താവന നടത്തിയ ജി സുധാകരൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നോട്ടീസ് അയച്ചിരുന്നു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ, അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അതിൽ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യത്തിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്.

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ പറഞ്ഞിരുന്നു. സുധാകരന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയരുതെന്നും താന്‍ ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിചിരുന്നു.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാന്‍ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരന്‍ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കില്‍ രണ്ടാളുകള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ താന്‍ ചെയ്ത ഹീന പ്രവര്‍ത്തികളെ സംബന്ധിച്ച് ഞങ്ങള്‍ക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാല്‍ തലയില്‍ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓര്‍മ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരന്‍ ഒരു Political Psychopath ആണ്..’, ജെയിംസ് സാമുവല്‍ ഫേസ്‌ബുക്കിൽ കുറിച്ചു.

Tags: G.Sudhakaran
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies