ഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മദിനം... സ്മരണകളോടെ ഭാരതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് ഡോ.ബി.ആര്‍. അംബേദ്കറുടെ ജന്മദിനം… സ്മരണകളോടെ ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 10:31 am IST
FacebookTwitterWhatsAppTelegram

ഡോ.ബി.ആര്‍. അംബേദ്ക്കർ എന്ന ഭീം റാവും അബേദ്ക്കറുടെ 136ാം ജന്മവാർഷികം ഇന്ന്.   ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എന്നിങ്ങനെ  നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്.   നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിനറെ ആജീവനന്തം പോരാട്ടം.

1891ല്‍ ഏപ്രില്‍ 14ന് സൈനികനായ രാംജി സക്പാല്‍, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. മഹാരാഷ്‌ട്രയിലെ മഹര്‍ എന്ന ദളിത് സമുദായാംഗമായിരുന്നു. കഠിനമായ  സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളെ  തരണം ചെയ്തായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിലായിരുന്നു ഉന്നത വിദ്യാഭ്യാസം.

രാഷ്‌ട്രതന്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഇംഗ്ലണ്ടിൽ നിന്നും ഡോക്ടറേറ്റും നേടി. ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം  അഭിഭാഷകനായി സേവനം തുടങ്ങി. ഇക്കാലത്താണ് അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്‌ട്രീയാവകാശങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത്.

1927 ലാണ്  അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്.  മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു അത്.  1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.

1935 ല്‍ മുംബൈ ലോ കോളേജിന്റെ പ്രിന്‍സിപ്പാളായി. ഭാരതീയ റിസർവ്ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാന്‍ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്.

താഴ്ന്ന ജാതിക്കാർക്ക് തെരഞ്ഞുപ്പില്‍ മത്സരിക്കാന്‍ സംവരണം നല്‍കുന്ന ദ്വയാംഗ മണ്ഡലവും അംബേദകറിന്റെ ശ്രമഫലമായി രൂപമെടുത്തതാണ്. ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോള്‍ ആ ചുമതലയും അദ്ദേഹത്തില്‍ വന്നു ചേർന്നു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് വേണ്ടത് ഉള്‍പ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താന്‍ അംബേദ്കറിനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ അംബേദ്കര്‍ പങ്കെടുത്തത് ജാതി വ്യവസ്ഥയെ തുടച്ച് നീക്കി ഹിന്ദുസമൂഹത്തെ ശക്തമാക്കാനായിരുന്നു.

സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്‌ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു. 1956 ഡിസംബര്‍ 6ന് അംബേദ്കര്‍ 65-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു

Tags: Dr B R Ambedkar
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies