റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 07:59 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു തന്റെ പേരിലാക്കിയത്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാഗിസോ റബാദയെ ബൗണ്ടറി അടിച്ചാണ് സഞ്ജു ഈ നാഴികക്കല്ല് പിന്നിട്ടത്.

മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്. 3,620 പന്തുകളില്‍ നിന്നായിരുന്നു റെയ്‌ന 5,000 റണ്‍സ് തികച്ചിരുന്നത്. എന്നാല്‍ കേവലം 3,555 പന്തുകളില്‍ നിന്ന് സഞ്ജു ഈ ലക്ഷ്യത്തിലെത്തി. ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ബാറ്ററാണ് സഞ്ജു.

ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ എ ബി ഡിവില്ലിയേഴ്സ് 3,288 പന്തുകള്‍, ഡേവിഡ് വാര്‍ണര്‍ 3,554 പന്തുകള്‍, സഞ്ജു സാംസണ്‍ 3,555 പന്തുകള്‍, സുരേഷ് റെയ്‌ന 3,620 പന്തുകള്‍ ലോകതാരങ്ങളായ ഡിവില്ലിയേഴ്സിനും വാര്‍ണര്‍ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ സ്ഥാനം. കെ.എല്‍ രാഹുല്‍ (3,688), എം.എസ് ധോനി (3,691) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു മികച്ച ഫോമിലാണ്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളടക്കം 300-ലധികം റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ 5,000 റണ്‍സ് നേടുന്നതിനോടൊപ്പം തന്നെ 140-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരം (ഡിവില്ലിയേഴ്സിന് ശേഷം) എന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തി.

2013-ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച സഞ്ജു, പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും കളിച്ചിട്ടുണ്ട്. രാജസ്ഥാന് വേണ്ടി മാത്രം 4,000-ല്‍ അധികം റണ്‍സ് നേടിയ ശേഷമാണ് അദ്ദേഹം പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ചുറികള്‍ (3) എന്ന നേട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പമാണ് സഞ്ജു ഇപ്പോള്‍.

Tags: sanju samsonrecordIPL
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies