കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ 'മഹേന്ദ്രഗിരി' ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിലെ പുതിയ കരുത്തന്‍; അത്യാധുനിക യുദ്ധക്കപ്പല്‍ ‘മഹേന്ദ്രഗിരി’ ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 10:02 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വിളംബരം ചെയ്തുകൊണ്ട് തദ്ദേശീയമായി നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ‘മഹേന്ദ്രഗിരി’ ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പല്‍ ഏറ്റുവാങ്ങിയത്. ഇന്ത്യന്‍ നാവികസേനയുടെ ‘പ്രോജക്ട് 17A’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഏഴ് യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് മഹേന്ദ്രഗിരി. ഒഡീഷയിലെ കിഴക്കന്‍ ഘട്ടിലെ പര്‍വ്വതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നല്‍കിയിരിക്കുന്നത്. ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് മുന്നേറാന്‍ സഹായിക്കുന്ന ‘സ്റ്റെല്‍ത്ത്’ സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന പ്രത്യേകത.

149 മീറ്റര്‍ നീളവും 17.8 മീറ്റര്‍ വീതിയുമുള്ള കപ്പലിന് ഏകദേശം 6670 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ (52 കി.മീ) വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈലുകള്‍ എന്നിവ കപ്പലിലുണ്ട്. 76 എം.എം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, മിസൈലുകളെ പ്രതിരോധിക്കുന്ന ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റം എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുക്കളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായ ടോര്‍പ്പിഡോ-റോക്കറ്റ് ലോഞ്ചറുകളും ആധുനിക സോണാര്‍ സംവിധാനങ്ങളും ഇതിലുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ നിരീക്ഷണ-പ്രതിരോധ ശേഷിക്ക് വലിയ ഉണര്‍വ് നല്‍കും. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ കീഴില്‍ രാജ്യത്ത് തന്നെ നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കാന്‍ സഹായിക്കുമെന്ന് നാവികസേന വക്താക്കള്‍ അറിയിച്ചു. അത്യന്താധുനികമായ സെന്‍സറുകളും ഡിജിറ്റല്‍ സംവിധാനങ്ങളും സംയോജിപ്പിച്ച മഹേന്ദ്രഗിരി, കടലില്‍ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാന്‍ സര്‍വ്വസജ്ജമാണ്.

Tags: indian navyindian defencestealth frigateINS mahendragiri
ShareTweetSendShare

More News from this section

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടഞ്ഞ് ഹൈക്കോടതി; വിജയ് രാജിവെച്ച സീറ്റും പട്ടികയിൽ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇടക്കാല വിലക്ക്

കറുത്ത വസ്ത്രത്തിൽ കരൂരിലെത്തി വിജയ്; തന്റെ റോഡ് ഷോക്കിടയിലെ 41 പേരുടെ മരണത്തിന്റെ ഓർമയിൽ സ്മാരകം പണിയുമെന്ന് വാഗ്ദാനം

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ലേക് ഷോർ ആശുപത്രിയിലേക്കും ഇഡി അന്വേഷണം; വ്യാജരേഖയിൽ അവയവക്കച്ചവടം നടത്തിയെന്ന കേസിൽ ഡോക്ടർമാരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

ഇസ്ലാമിക മതഭ്രാന്തിന്റെ ഇര; ”തല മുതൽ കാൽവരെ ചതവുകൾ, തലയ്‌ക്ക് ഗുരുതര ക്ഷതം; തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് റിപ്പോർട്ട്; സാവരിയയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

മതസംവരണം അവസാനിപ്പിക്കണം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം, ശബരിമല കേസുകൾ പിൻവലിക്കണം; ഹൈന്ദവ വിഷയങ്ങളുമായി മുഖ്യമന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നിവേദനം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies