ബംഗാള്‍ ഉള്‍ക്കടലില്‍ മിസൈല്‍ പരീക്ഷണം: ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഭാരതം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാള്‍ ഉള്‍ക്കടലില്‍ മിസൈല്‍ പരീക്ഷണം: ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 11:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ വിശാലമായ ആകാശസീമകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭാരതം ‘നോട്ടാം’ പുറപ്പെടുവിച്ചു. സൈനിക പരീക്ഷണത്തിന്റെ ഭാഗമായി ഏപ്രില് 25 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളിലാണ് വ്യോമപാതയില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 3,550 കിലോമീറ്ററോളം ദൂരപരിധിയിലുള്ള മിസൈല്‍ പരീക്ഷണമാണ് നടക്കാന്‍ പോകുന്നതെന്നാണ് പ്രതിരോധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

പരീക്ഷണത്തിനായി നിശ്ചയിച്ചിട്ടുള്ള ദൂരവും പാതയും വിലയിരുത്തിയാല്‍, ഇന്ത്യയുടെ കരുത്തുറ്റ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്‌നി- 4 ആകും വിക്ഷേപിക്കപ്പെടുക എന്നാണ് നിഗമനം. 1,000 കിലോ ഗ്രാം വരെ ഭാരമുള്ള യുദ്ധമുനകള്‍ വഹിക്കാന്‍ ഈ മിസൈലിന് സാധിക്കും. 3,500 മുതല്‍ 4,000 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അഗ്‌നി-4, ഇന്ത്യയുടെ ആണവ പ്രതിരോധ നയത്തിന്റെ നട്ടെല്ലാണ്.

രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സോളിഡ് ഇന്ധന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 2025 മെയ് മാസത്തില്‍ നടന്ന ചരിത്രപ്രധാനമായ ‘ഓപ്പറേഷന്‍ സിന്ദൂറിന്റെ’ ഒന്നാം വാര്‍ഷിക വേളയിലാണ് ഈ പരീക്ഷണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനെ ഔദ്യോഗികമായി വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന്റെ സൈനിക സന്നദ്ധത ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ വിഭാഗങ്ങളിലുള്ള മിസൈലുകളുടെ പരീക്ഷണങ്ങള്‍ ഭാരതം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമുദ്രത്തിനടിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന എല്‍4, അതിവേഗ ഹൈപ്പര്‍സോണിക് ഘഞഅഒെങ, എന്നിവയ്‌ക്ക് പുറമെ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ 800 കി.മീ ദൂരപരിധിയുള്ള പതിപ്പും പരീക്ഷണ ഘട്ടത്തിലാണ്. 2027-ഓടെ ബ്രഹ്‌മോസിന്റെ ഈ പുതിയ പതിപ്പ് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.

‘നോട്ടീസ് ടു എയര്‍മെന്‍’ എന്നതിന്റെ ചുരുക്കരൂപമാണിത്. മിസൈല്‍ പരീക്ഷണമോ വലിയ സൈനികാഭ്യാസങ്ങളോ നടക്കുമ്പോള്‍ സിവില്‍ വിമാനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അറിയിപ്പാണിത്. മുന്‍പ് അതിര്‍ത്തി സംഘര്‍ഷ സമയങ്ങളിലും പാകിസ്ഥാന്‍ വ്യോമപാതയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഭാരതം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പരീക്ഷണത്തിലൂടെ തന്ത്രപ്രധാനമായ ആയുധശേഖരത്തിന്റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ബംഗാള്‍ ഉള്‍ക്കടല്‍ തീരങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

Tags: TESTbay of bengalNOTAMagni 4 missionlong range missile
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies