തിരുവനന്തപുരം: പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരത്തിലെ ഫോര്‍ട്ട് സ്‌കൂളില്‍ നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ പരീക്ഷയിലാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്.
തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബുവാണ് പിടിയിലായത്. ഹാളിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പര്‍ ഫോട്ടോ എടുത്ത് സുഹൃത്തിന് അയച്ചു നൽകി.
സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയത് ബ്ലൂടൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. ഫോര്‍ട്ട് പൊലിസ് ആണ് അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.















