തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായതോടെ അന്തരീക്ഷ താപനില ശരാശരിയിലും താഴേക്ക്. വ്യാഴാഴ്ച തിരുവനന്തപുരത്തൊഴികെ മറ്റെല്ലായിടത്തും താപനില ഈ ദിവസങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കുറവായിരുന്നു. ഈ വേനൽ സീസണിൽ ആദ്യമായാണ് ചൂട് ഇത്രയും കുറയുന്നത്. പതിനൊന്നാം തീയതി വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ താപനില ഇനിയും താഴാനാണ് സാധ്യത.
പാലക്കാട്ടെ ഉയർന്നചൂട് ഒറ്റദിവസംകൊണ്ട് നാലര ഡിഗ്രി കുറഞ്ഞു 34.9 ഡിഗ്രിയായി.പുനലൂരിലെ ഉയർന്ന ചൂട് 33 ഡിഗ്രിയായും കുറഞ്ഞു. തിരുവനന്തപുരത്ത് ശരാശരിയിലും ഒരു ഡിഗ്രി കൂടുതൽ (34.1 ഡിഗ്രി)ആയായിരുന്നു..
യെല്ലോ അലർട്ട് : വെള്ളിയാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ.
ശനിയാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്.
ഞായറാഴ്ച-തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള ഏഴ് തെക്കൻ ജില്ലകൾ.















