വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ; കോൺഗ്രസിൻറെ രാഷ്ട്രീയ കൈക്കൂലിയെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ; കോൺഗ്രസിന്റെ രാഷ്‌ട്രീയ കൈക്കൂലിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 10:29 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: മുസ്ലീം പ്രീണനത്തിന്റെ മാരക വേർഷനുമായി ക‍‍‍ർണാകയിലെ കോൺ​ഗ്രസ് സ‍‍‍ർക്കാ‍ർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി. ഇതോടെ യൂണിഫോമിനൊപ്പവും ഇനി ഹിജാബ് അടക്കമുളള മതചിഹ്നങ്ങളും  ധരിക്കാം. എന്നാൽ കാവി ഷാളുകൾ ധരിക്കാമോ എന്ന കാര്യത്തിൽ ഉത്തരവിഷ വ്യക്തയില്ല.

കുട്ടികൾക്കിടയിൽ വേർതിരിവ് സൃഷ്ടിച്ച്, മുസ്ലീം വോട്ട് ബാങ്കിനെ സുഖിപ്പിക്കാനുള്ള കോൺഗ്രസിന്റെ വിവാദ തിരുമാനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് സർക്കാർ “സെലക്റ്റീവ് മതേതരത്വം” കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയ-ഭരണ പ്രതിസന്ധിയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് വിവാദ തീരുമാനമെന്നും ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാൻ പഴയ വിഭജന രാഷ്‌ട്രീയം കോൺഗ്രസ് പുറത്തെടുക്കുകയാണെന്നും മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആർ. അശോക ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കുന്നതിനുള്ള ‘രാഷ്‌ട്രീയ കൈക്കൂലീ’ എന്നാണ് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഹിജാബ് നിരോധനത്തെ കോടതി പോലും അംഗീകരിച്ചതാണെന്നും സിദ്ധരാമയ്യ സർക്കാർ ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും അശോക കൂട്ടിച്ചേർത്തു. കാവി ഷാളുകളെയും മറ്റ് ഹിന്ദു ചിഹ്നങ്ങളെയും എതിർക്കുന്ന സർക്കാർ  മത സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിജാബ് അനുവദിക്കുന്നതിലെ വൈരുദ്ധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2022 ഫെബ്രുവരി 5 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കിയത്. 2022 ൽ ഉഡുപ്പിയിലെ ഒരു സർക്കാർ പിയു കോളേജിൽ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ച് എത്തിതോടെയാണ് വിവാദത്തിന്റെ തുടക്കം. പിന്നാലെ ഒരുകൂട്ടം വിദ്യാർത്ഥികൾ കാവിഷാളുകൾ ധരിച്ച് എത്തി.   ഇതോയാണ് ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.

മതം, ജാതി, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ ക്ലാസ് മുറിക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളെയും തുല്യരാക്കുന്നതാണ് യൂണിഫോം. മതപരമായ അടയാളങ്ങൾ വിദ്യാലയങ്ങളിലേക്കും എത്തിയാൽ വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയ്‌ക്ക് ഇടയാകുമെന്നും വിദ്യാഭ്യാസ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല രാഷ്‌ട്രീയ നേട്ടത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത വിഭജനത്തിന്റെ ലബോറട്ടറികളാക്കി മാറ്റുന്നതിലൂടെ കോൺഗ്രസ് സർക്കാർ സാമൂഹിക ഐക്യം അപകടത്തിലാക്കുകയാണെന്നും അവർ അഭിപ്രയാപ്പെടുന്നു.

 

 

Tags: KarnatakaHijab
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies