ബെംഗളൂരു: മുസ്ലീം പ്രീണനത്തിന്റെ മാരക വേർഷനുമായി കർണാകയിലെ കോൺഗ്രസ് സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി. ഇതോടെ യൂണിഫോമിനൊപ്പവും ഇനി ഹിജാബ് അടക്കമുളള മതചിഹ്നങ്ങളും ധരിക്കാം. എന്നാൽ കാവി ഷാളുകൾ ധരിക്കാമോ എന്ന കാര്യത്തിൽ ഉത്തരവിഷ വ്യക്തയില്ല.
കുട്ടികൾക്കിടയിൽ വേർതിരിവ് സൃഷ്ടിച്ച്, മുസ്ലീം വോട്ട് ബാങ്കിനെ സുഖിപ്പിക്കാനുള്ള കോൺഗ്രസിന്റെ വിവാദ തിരുമാനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് സർക്കാർ “സെലക്റ്റീവ് മതേതരത്വം” കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്‌ട്രീയ-ഭരണ പ്രതിസന്ധിയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് വിവാദ തീരുമാനമെന്നും ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാൻ പഴയ വിഭജന രാഷ്‌ട്രീയം കോൺഗ്രസ് പുറത്തെടുക്കുകയാണെന്നും മുതിർന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ആർ. അശോക ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കുന്നതിനുള്ള ‘രാഷ്‌ട്രീയ കൈക്കൂലീ’ എന്നാണ് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
ഹിജാബ് നിരോധനത്തെ കോടതി പോലും അംഗീകരിച്ചതാണെന്നും സിദ്ധരാമയ്യ സർക്കാർ ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും അശോക കൂട്ടിച്ചേർത്തു. കാവി ഷാളുകളെയും മറ്റ് ഹിന്ദു ചിഹ്നങ്ങളെയും എതിർക്കുന്ന സർക്കാർ മത സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിജാബ് അനുവദിക്കുന്നതിലെ വൈരുദ്ധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 2022 ഫെബ്രുവരി 5 നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കിയത്. 2022 ൽ ഉഡുപ്പിയിലെ ഒരു സർക്കാർ പിയു കോളേജിൽ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ച് എത്തിതോടെയാണ് വിവാദത്തിന്റെ തുടക്കം. പിന്നാലെ ഒരുകൂട്ടം വിദ്യാർത്ഥികൾ കാവിഷാളുകൾ ധരിച്ച് എത്തി. ഇതോയാണ് ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
മതം, ജാതി, സാമ്പത്തിക നില എന്നിവ പരിഗണിക്കാതെ ക്ലാസ് മുറിക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളെയും തുല്യരാക്കുന്നതാണ് യൂണിഫോം. മതപരമായ അടയാളങ്ങൾ വിദ്യാലയങ്ങളിലേക്കും എത്തിയാൽ വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയ്‌ക്ക് ഇടയാകുമെന്നും വിദ്യാഭ്യാസ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല രാഷ്‌ട്രീയ നേട്ടത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത വിഭജനത്തിന്റെ ലബോറട്ടറികളാക്കി മാറ്റുന്നതിലൂടെ കോൺഗ്രസ് സർക്കാർ സാമൂഹിക ഐക്യം അപകടത്തിലാക്കുകയാണെന്നും അവർ അഭിപ്രയാപ്പെടുന്നു.















