കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡിപോർട്ട്’ (“കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക) നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ഉടനടി നാടുകടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കൂടാതെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഔദ്യോഗികമായി നടപ്പിലാക്കി വിജ്ഞാപനം പുറത്തിറങ്ങി.
തിരിച്ചറിയപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് നേരിട്ട് ബി.എസ്.എഫിന് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.എ പ്രകാരം സംരക്ഷണമുള്ള അഭയാർത്ഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി വേലി കെട്ടുന്നതിനായി സുരക്ഷാ സേനയ്‌ക്ക് (ബിഎസ്എഫ്) ഭൂമി കൈമാറുന്ന ചടങ്ങിൽ നബന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ വർഷം മെയ് 14 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഇത്തരവും ബംഗാൾ സർക്കാരിന് അയച്ചിരുന്നു. എന്നാൽ എന്നാൽ ഈ നയം നടപ്പിലാക്കുന്നതിൽ തൃണമൂൽ സർക്കാർ പരാജയപ്പെട്ടു. എന്നാൽ ഈ ഞങ്ങൾ ഉത്തരവ് നടപ്പിലാക്കും. എല്ലാ അനധികൃത കുടിയേറ്റക്കാരെയും അറസ്റ്റ് ചെയ്ത് ബി.എസ്.എഫിന് കൈമാറുമെന്നും’ അദ്ദേഹം പറഞ്ഞു. 2024 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയ, സിഎഎ പ്രകാരം സംരക്ഷിക്കപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ബിഎസ്എഫിന് ലഭിച്ചതോടെ അതിർത്തി വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥയ്‌ക്കും അവസാനമായി.