സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക; വൈറ്റ് ഹൗസിലേക്കും ക്ഷണം; പ്രധാനമന്ത്രി മോദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചര്‍ച്ച നടത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക; വൈറ്റ് ഹൗസിലേക്കും ക്ഷണം; പ്രധാനമന്ത്രി മോദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചര്‍ച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 10:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ റൂബിയോ ഔദ്യോഗികമായി ക്ഷണിച്ചു.

ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്‍ഡോ-പസഫിക് മേഖലയിലെ സാഹചര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയ്‌ക്ക് തടയിടാന്‍ അമേരിക്ക എക്കാലവും ഇന്ത്യയെ ഒരു പ്രധാന ശക്തിയായാണ് കാണുന്നത്.

‘സുരക്ഷ, വ്യാപാരം, നിര്‍ണായക സാങ്കേതികവിദ്യകള്‍ എന്നിവയിലെ യുഎസ്-ഇന്ത്യ സഹകരണം ആഴത്തിലാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങള്‍ ഫലപ്രദമായ ചര്‍ച്ച നടത്തി. സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയ്‌ക്ക് ഈ സഹകരണം അനിവാര്യമാണ്. ഇന്ത്യ അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ്,’ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദിയും എക്‌സിലൂടെ വിശദാംശങ്ങള്‍ പങ്കുവെച്ചു.

‘യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതിയും ആഗോള സമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആഗോള നന്മയ്‌ക്കായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും.’ പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ഇറാനെതിരെ വീണ്ടും ആക്രമണം നടത്താന്‍ ട്രംപ് ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, നിര്‍ണായക സാങ്കേതികവിദ്യ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ചയാകും. യുഎസ് എംബസിയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. നാളെ ആഗ്രയും ജയ്പൂരും സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരിച്ചെത്തും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും ആഗോള ഊര്‍ജ്ജ വിതരണത്തില്‍ അത് ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചകളില്‍ ഇടംപിടിച്ചേക്കും.

Tags: Narendra ModiMeetsMarco Rubio
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies