ചെന്നൈ : യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ, എറണാകുളത്തിനും ചെന്നൈ എഗ്മോറിനുമിടയിൽ ഒരു പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പ്
06056 നമ്പർ പ്രത്യേക തീവണ്ടി മെയ് 31-ന് (ഞായറാഴ്ച) രാത്രി 11.10-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്‌ക്ക് 12 മണിക്ക് ചെന്നൈയിലെ എഗ്മോറിൽ എത്തിച്ചേരും.
ജൂൺ ഒന്നിന് (തിങ്കളാഴ്ച) ഉച്ചയ്‌ക്ക് 2.30 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന 06055 എന്ന പ്രത്യേക ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.30 ന് എറണാകുളത്ത് എത്തിച്ചേരും.
ആലുവ, തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആരക്കോണം, പെരമ്പൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഈ പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുണ്ടാകും. ഈ പ്രത്യേക തീവണ്ടിയുടെ ബുക്കിംഗ് നാളെ (മെയ് 27) രാവിലെ 8 മണിക്ക് ആരംഭിക്കും.















