ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ധരാമയ്യയുടെ രാജി കത്ത് കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ട് ഇന്ന് സ്വീകരിച്ചു. ചട്ടപ്രകാരം പ്രകാരം രാജി കത്ത് സ്വീകരിച്ച ശേഷം ഇതുസംബന്ധിച്ച് ലോക് ഭവനിൽ നിന്ന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിസഭായും പ്രിരിച്ചു വിട്ടു. ഉഎന്നാൽ അടുത്ത സംവിധാനം നിലവിൽ വരുന്നതുവരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണം.
“കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ശ്രീ സിദ്ധരാമയ്യയുടെ രാജി ബഹുമാനപ്പെട്ട ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു.
ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ ശ്രീ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരും”. എന്ന് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.















