കൊല്ലം: മുണ്ടയ്‌ക്കൽ കളീയ്‌ക്കൽ കടപ്പുറത്ത് അങ്കണവാടി കെട്ടിടത്തിലെ മുകളിലത്തെ
ഷെഡ് ശക്തമായ കാറ്റിൽ നിലം പതിച്ചു. ചുറ്റും ഗ്രില്ല് അടിച്ച് ഷീറ്റ് ഇട്ട കൂറ്റൻ ഷെഡാണ്
തകർന്ന് വീണത്. ഇന്നലെ വൈകിട്ട് 6.30 യ്‌ക്ക് ആയിരുന്നു സംഭവം. കളീയ്‌ക്കൽ കടപ്പുറം 160-–ാം നമ്പർ അങ്കണവാടിയിലാണ് അപകടമുണ്ടായത്.
മൂന്ന് മണിവരെ അങ്കണവാടി കെട്ടിടത്തിൽ കുട്ടികൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സമീപത്തെ വീടുകൾക്ക് മുന്നിലേക്കാണ് കൂറ്റൻ ഷീറ്റ് തകർന്ന് വീണത്. തകർന്ന ഷെഡ് തുരുമ്പെടുത്ത നിലയിലാണ്.















