കാസര്‍ഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ മുസമ്മില്‍, മുന്‍സിര്‍ എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് ഗുരുതര പരക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒമ്പതു വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം. ചെങ്കല്‍ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴുമാണ് മരിച്ചത്. കാസര്‍ഗോഡ് കനത്ത മഴയാണ് .ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.