പാലക്കാട്: ലോട്ടറി വില്പനക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണും , പണവും കവർന്ന കേസിലാണ് പ്രതി പിടിയിലായത്. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
കൽമണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലാണ് (20) കസബ പോലീസിന്റെ പിടിയിലായത്. കവർച്ചയ്‌ക്കുശേഷം അട്ടപ്പാടിയിലേക്ക് ഒളിവിൽ പോയ പ്രതിയെ , അഗളി പോലീസിന്റെ സഹായത്തോടെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.















