‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 10:33 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാ പ്രവർത്തനം എന്ന് വിളിച്ച പോലീസ് അതിക്രമത്തിൽ പ്രതിയാക്കപ്പെട്ട ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്. നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി 9ന് വിധി പറയുക.

പിണറായിയുടെ ഗണ്‍മാന്മാരായിരുന്ന അനില്‍കുമാര്‍, സന്ദീപ്, പോലീസുകാരായ വിപിന്‍, ഷൈജു, അരുണ്‍ എന്നിവരാണ് പ്രതികള്‍. ഇരുവിഭാഗത്തിന്റെയും വാദം കോടതി വിശദമായി കേട്ടു. മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ കണ്ടു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്മാര്‍ മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദ്യം ഉന്നയിച്ചു.

പെട്ടന്നുള്ള പ്രതികരണമല്ലേ ഉണ്ടായതെന്നും, ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടും മുന്‍പ് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മെയ് 30ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ ചുരുങ്ങിയ സമയപരിധിയില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തത് എന്തിനെന്നും കോടതി ചോദിച്ചു. പ്രതികള്‍ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ആയിരുന്നു ചുമത്തിയത്. ജാമ്യം കിട്ടിയാല്‍ ജാമ്യം റദ്ദാക്കാനുള്ള അപേഷ നല്‍കി അത് ചെയ്യണം. അതാണ് നടപടിക്രമം. 308-ാം വകുപ്പ് കുട്ടി ചേര്‍ത്തതില്‍ അല്ല, ചേര്‍ത്ത രീതിയിലാണ് എതിര്‍പ്പ്. പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട കോടതി ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും പറഞ്ഞു. തലയ്‌ക്കടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനില്ലെന്നും, വാഹനത്തില്‍ നിന്ന് ഗണ്‍മാന്മാര്‍ ഇറങ്ങുന്നത് കാണാനാകുന്നില്ലെന്നും കോടതി പറഞ്ഞു. മര്‍ദനം ഉണ്ടായില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. തല ലക്ഷ്യം വച്ചാണ് മര്‍ദനമുണ്ടായതെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച കോടതി കുനിഞ്ഞത് കൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റതെന്നും ചോദിച്ചു.

പ്രതികള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കൊടുത്തതല്ലെന്ന് വാദിഭാഗം അറിയിച്ചു. അവര്‍ക്ക് ആ ആയുധം എവിടെ നിന്ന് കിട്ടിയെന്നറിയില്ല. പോലീസിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ആയുധമല്ല മര്‍ദനത്തിന് ഉപയോഗിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ചു നല്‍കിയ ലാത്തിയാണ് ഗണ്‍മാന്‍മാര്‍ ഉപയോഗിച്ചതെന്ന് പ്രതിഭാഗം വ്യക്തമാക്കി.

കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കിട്ടിയത് ചൂണ്ടിക്കാട്ടിയ ജഡ്ജി ഹണി എം. വര്‍ഗീസ് പ്രോസിക്യൂഷനും എസ്‌ഐടിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.

2023 ഡിസംബറിലാണ് നവകേരള യാത്രയ്‌ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചത്.

Tags: Pinarayi Vijayan
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies