ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ : തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച. തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് അകത്തു കടന്നത്. അകത്തു കടന്ന മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

മണ്ണുത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
മോഷണ സമയത്ത് സോമശേഖരൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

Share