മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി : മമതാ ബാനെർജിക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച അദ്ദേഹം രാജ്യസഭാ അംഗത്വവും രാജിവച്ചു. നിയമ സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ എം എല്‍ എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരുന്നു. ഇതിനു പിന്നാലെ ആദ്യമായി പാര്‍ട്ടി വിടുന്ന എം പിയാണ് മുതിര്‍ന്ന നേതാവായ റായ്.2011ല്‍ ബംഗാളില്‍ ബാനര്‍ജിയുടെ പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ റേ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സുഖേന്ദു ശേഖര്‍ റായ് തന്റെ രാജിക്കത്തില്‍ ഉന്നയിച്ചത് . മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണം ബംഗാളില്‍ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. ബിജെപിക്ക് ലഭിച്ച ജനവിധി 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിനെതിരായാണ്. ജനങ്ങളുടെ ചരിത്രപരമായ ഈ വിധിയെ ബഹുമാനിച്ചുകൊണ്ടാണ് രാജിവെക്കുന്നതെന്ന് സുഖേന്ദു ശേഖർ റായ് പറഞ്ഞു.

ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെ പാര്‍ട്ടിയുടെ മുഖമായിരുന്ന മുതിര്‍ന്ന നേതാവിന്റെ രാജി മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്നവാർത്തകളുണ്ട്.

Share