വന്യജീവി ആക്രമണം; പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച് ബിജെപി അദ്ധ്യക്ഷൻമാർ

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ (11) ബിജെപി മേഖല അദ്ധ്യക്ഷൻ എൻ. ഹരിയും, കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻലാലും സന്ദർശിച്ചു.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുമെന്ന് പറയുന്നതല്ലാതെ ഇത്രയധികം ആക്രമണങ്ങൾ ഉണ്ടായിട്ടും മരണങ്ങൾ സംഭവിച്ചിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടാവുന്നതല്ലാതെ പരിഹാരം ഉണ്ടാവുന്നില്ലെന്ന് മേഖല അദ്ധ്യക്ഷൻ  ഹരി ആരോപിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് വന്യജീവികൾ കാട് വിട്ട് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും ബിജെപി ആവശ്യപ്പെട്ടു.

ഈ മാസം എട്ടിന് മക്കളെ സ്കൂൾബസിൽ കയറ്റി വിടാൻ പോകുന്നതിനിടെയാണ് രക്ഷന്റെ അമ്മ  മാരി(36) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ചിന്നക്കനാൽ സിംഗുകണ്ടം അങ്കണവാടിത്തെരുവിലാണ് കുടുംബം താമസിക്കുന്നത്. ആശുപത്രിയിലായതിനാൽ രക്ഷന് അമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായില്ല.

Share