അനധികൃത മതപഠനശാലയ്‌ക്ക് പൂട്ടുവീഴും; മഞ്ചേരിയിലെ മാ അദിൻ ക്യൂലാൻഡ് അടച്ചു പൂട്ടാൻ ഉത്തരവ്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: മഞ്ചേരി പുൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അനധികൃത മതപഠനശാലയായ മാ അദിൻ ക്യൂലാൻഡ് പൂട്ടാൻ പഞ്ചായത്തിന്റെ ഉത്തരവ്. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് .

കഴിഞ്ഞ ദിവസം അടച്ചുപൂട്ടാനുള്ള നോട്ടീസ് സ്ഥാപനത്തിൽ പഞ്ചായത്ത് അധികൃതർ പതിപ്പിച്ചു. സ്ഥാപനത്തിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നതായി ജനം ടിവി വാർത്ത നൽകിയിരുന്നു. കിണറുകൾ ഉപയോഗ ശൂന്യമായതോടെ കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് കാനുകളിൽ വെള്ളം കൊണ്ടുവരേണ്ട ഗതികേടിലായിരുന്നു പ്രദേശവാസികൾ. ജനങ്ങൾ നിരവധി തവണ പരാതി നൽകിയിട്ടും മതപഠനശാല അധികൃതരുടെ സ്വാധീനത്തിന് വഴങ്ങി പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. ഒടുവിലാണ് നടപടിയുണ്ടായത്.

2017 ലാണ്  സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമാണ് ഇവിടെ പഠിക്കുന്നത് 60  കുട്ടികൾക്കാണ് ഇവിടെ താമസിച്ച പഠിക്കാൻ അനുമതിയുള്ളത്. എന്നാൽ വിവിധ ജില്ലകളിൽ നിന്നായി 200 ലേറെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

 

 

Share