വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 10:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ തുറമുഖ മേഖലയിൽ വൻ വികസനവും നിക്ഷേപ വിപുലീകരണവും ലക്ഷ്യമിട്ട് സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ തുറന്നു നൽകുന്ന നയത്തിന് തുടക്കം കുറിക്കുന്നു. പ്രധാന തുറമുഖങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ നിക്ഷേപവും PPP മാതൃകയും കൂടുതൽ ശക്തമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ “port-led economy” ആയി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ തീരരേഖയും നിലവിലുള്ള major–minor ports നെ ഏകോപിപ്പിച്ച് ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കയറ്റുമതി മേഖലകളിൽ വലിയ വളർച്ച സാധ്യമാക്കാനാണ് പദ്ധതി

ബജറ്റിലെ പ്രഖ്യാപനങ്ങൾ

ഇൻവെസ്റ്റ് കേരള സെൽ രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു.പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാനായി ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു.
വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ

ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരിൽ പ്രസ്കതമായ ഭൂനിയമങ്ങളിൽ മാറ്റം

വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. 100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി.

കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി ആരോഗ്യ​ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്ന പദ്ധതി ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമാണ്. 10 കോടി രൂപ അനുവദിച്ചു.

കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ വകയിരുത്തി.

പെരുമ്പാവൂരിനെ ഗ്ലോബൽ ഫർണിച്ചർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി. കൊച്ചി – തൃശൂർ അഭരണ ഇടനാഴി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു.

കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് ബജറ്റിൽ 600 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും.

സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകാൻ ആധുനിക സജ്ജീകരണങ്ങളോടെ മലബാറിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. 50 കോടി രൂപ അനുവദിച്ചു.മത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കും.
കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മനുഷ്യ – വന്യജീവി സംഘർഷങ്ങൾ തടയാൻ ബജറ്റിൽ 192 കോടി രൂപ അനുവദിച്ചു.

തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 1422 കോടി രൂപയും ഗ്രാമവികസനത്തിന് 2138 കോടി രൂപയും വകയിരുത്തിയതായി മുഖ്യമന്ത്രി.

എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കുമെന്നും ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നും ബജറ്റ് പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് സൈബർ പാർക്കിന്റെ നിലവാരം ഉയർത്തുമെന്ന് മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് സൈബർ പാർക്കിനെ ഉയർത്തുമെന്ന് പ്രഖ്യാപനം.

വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയ്‌ക്ക് 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ അനുവദിച്ചു. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തുകയും ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.

അംഗണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം. 66.20 കോടി രൂപ വകയിരുത്തി.

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ആലപ്പുഴയിൽ ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുകയും മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനം.

ബജറ്റിൽ ജെൻസികൾക്ക് സ്റ്റാർട്ട് അപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇതിനായി 50 കോടി വകയിരുത്തും.

പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്നും കേരളത്തിലെ ക്യാംപസുകളെ ഗേൾസ് ഫ്രണ്ട്ലി ആക്കുമെന്നും ബജറ്റ്​ അവതരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ ടൂറിസം മേഖലയുടെ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ സഹായിക്കുന്ന റീച്ച് കേരള പദ്ധതി നടപ്പാക്കും.

സംസ്ഥാനത്ത് പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. ഹരിപ്പാടും തിരുവനന്തപുരത്തുമാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുക. ഇതോടെ തിരുവനന്തപുരത്ത് രണ്ട് മെഡിക്കൽ കോളേജുകളാകും.
മൂന്ന് മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും.കാസർഗോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.

40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കും.

കശുവണ്ടി മേഖലയ്‌ക്ക് 54 കോടി രൂപയും കയർ മേഖലയ്‌ക്ക് 107.64 കോടി രൂപയും വകയിരുത്തി.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക.

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

Tags: V D SATHEESHANBudget 2026
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies