ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റര്‍‌ക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. തൃശ്ശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ വീട്ടിൽ ജോസഫ് (46) ആണ് മരിച്ചത്

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ തിരച്ചിൽ ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മാള ഫയർ എൻട്രൻസ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാൽതെറ്റി ക്ലാരിഫയറിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

Share