ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 07:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ തമിഴ്നാട് സ്വദേശിയായ ഇന്ത്യന്‍ നാവികന്‍ നിശാന്ത് ഉയിര്‍തനാഥന്‍ (35) ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടു. ‘എംടി സെലസ്റ്റിയല്‍’ എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന നിശാന്ത് വൈദ്യസംബന്ധമായ സങ്കീര്‍ണ്ണതകള്‍ കാരണം മരണമടഞ്ഞതെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. എന്നാല്‍ മരണത്തിലേക്ക് നയിച്ച കൃത്യമായ രോഗവിവരം എംബസി വെളിപ്പെടുത്തിയിട്ടില്ല.

നിശാന്തിന്റെ ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഒമാന്‍ അധികൃതര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. അതേസമയം, നിശാന്തിന്റെ മരണത്തില്‍ കപ്പല്‍ കമ്പനിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഇഡക) ആരോപിച്ചു. ജൂണ്‍ 8 മുതല്‍ നിശാന്തിന് കടുത്ത ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഈ വിവരം കപ്പല്‍ കമ്പനിയെ അറിയിക്കുകയും അടിയന്തിര ചികിത്സയ്‌ക്കായി പലതവണ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും കമ്പനി കൃത്യമായി പ്രതികരിച്ചില്ല.

തുടര്‍ന്ന് അബോധാവസ്ഥയിലായ നിശാന്ത് ജൂണ്‍ 11-നാണ് മരിച്ചതെന്ന് യൂണിയന്‍ തങ്ങളുടെ എക്‌സ് കുറിപ്പില്‍ അവകാശപ്പെടുന്നു. സമയത്ത് ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച യൂണിയന്‍, കപ്പലിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. കപ്പലില്‍ മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്ത് സൂക്ഷിക്കാനുള്ള യാതൊരു സംവിധാനവുമില്ല. മൃതദേഹം ജീര്‍ണ്ണിച്ചു പോകാതിരിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ തണുത്ത വെള്ളം നിറച്ച് അതിന് ചുറ്റും അടുക്കിവെച്ചാണ് സഹപ്രവര്‍ത്തകര്‍ നിലവില്‍ മൃതദേഹം സൂക്ഷിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്ന കപ്പലാണ് എംടി സെലസ്റ്റിയല്‍. കഴിഞ്ഞ മേയ് 20-ന് യുഎസ് മരീന്‍സ് കപ്പല്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രാമാര്‍ഗ്ഗം മാറ്റാന്‍ ആവശ്യപ്പെട്ട് കപ്പല്‍ വിട്ടയക്കുകയായിരുന്നു. ഈ വിവാദ പശ്ചാത്തലമുള്ള കപ്പലിലാണ് ഇപ്പോള്‍ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്.

Tags: Indian sailor diesmedical complications aboardOman
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies