ലക്നൗ: ഉത്തർപ്രദേശിൽ വൻ പോലീസ് ഏറ്റുമുട്ടൽ ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. 2025 ഫെബ്രുവരിയിൽ ബാബ മിലാൻ ദാസ് എന്ന സന്യാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇസ്രായേൽ ആണ് പിടിയിലായത്.
ഉന്നാവോയിലെ ബാങ്കർമാനുവിൽ പുലർച്ചെ 3.40-ഓടെയാണ് പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നുള്ള റെയ്ഡ് നടന്നത്. ആഗ്ര എക്സ്പ്രസ് വേയ്‌ക്ക് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി, പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിന് വെടിയേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തെ തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിയെ കീഴടക്കിയത് എന്ന് എസ്.പി ജെ.പി സിംഗ് അറിയിച്ചു. സാധുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇസ്രായേലിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.