ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം; 'ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍' വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്തുപകരുന്ന മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി ഇന്ത്യ വിജയകരമായി പിന്നിട്ടു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി ദീര്‍ഘദൂര ആക്രമണ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഈ നേട്ടം.

വിക്ഷേപണത്തിന് പിന്നാലെ മിസൈലിന്റെ സഞ്ചാരപഥം വിവിധ ട്രാക്കിംഗ്, മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘മിസൈല്‍ അതിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും കൈവരിക്കുകയും നിര്‍ണ്ണായക സാങ്കേതികവിദ്യകളുടെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഇന്ത്യയുടെ വളരുന്ന ദീര്‍ഘദൂര ആക്രമണ ശേഷിയുടെ തെളിവാണിത്. ഡി.ആര്‍.ഡി.ഒയും ഇന്ത്യന്‍ വ്യവസായ മേഖലയും സംയുക്തമായി പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കും ശക്തമായ ദേശീയ പ്രതിരോധ വ്യവസ്ഥയിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണ്.’

ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്. പരീക്ഷണത്തിനിടെ ശേഖരിച്ച വിവരങ്ങള്‍ മിസൈലിന്റെ പ്രവര്‍ത്തനക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതായിരുന്നു. ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡി.ആര്‍.ഡി.ഒ സംഘത്തെയും അതില്‍ പങ്കാളികളായ വ്യവസായ ഗ്രൂപ്പുകളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

ഡി.ആര്‍.ഡി.ഒ ചെയര്‍മാനും പ്രതിരോധ മന്ത്രാലയ സെക്രട്ടറിയുമായ രാജേഷ് കുമാര്‍ സിംഗിന്റെ മേല്‍നോട്ടത്തിലായിരുന്നു വിക്ഷേപണ ചടങ്ങുകള്‍ നടന്നത്. അദ്ദേഹവും ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഡി.ആര്‍.ഡി.ഒ ലബോറട്ടറികളും ഇന്ത്യന്‍ വ്യവസായ പങ്കാളികളും ചേര്‍ന്ന് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത മിസൈലാണിത്. ബംഗളൂരുവിലെ ‘എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്’ ആണ് ഇതിന്റെ നോഡല്‍ ലബോറട്ടറി. ഇന്ത്യന്‍ നാവികസേനയിലെയും ഇന്ത്യന്‍ വ്യോമസേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ മുന്‍പത്തെ പ്രൊജക്ടുകളായ ‘നിര്‍ഭയ്’, ‘എല്‍.ആര്‍.എ.സി.എം’ പദ്ധതികളുടെ വിപുലീകരിച്ച രൂപമാണ് ഈ മിസൈല്‍. 1,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകര്‍ക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്. വിക്ഷേപിച്ചതിന് ശേഷം അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്ന്, ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തിയ ശേഷം മാത്രം അതിവേഗത്തില്‍ ആക്രമണം നടത്താന്‍ ഇതിന് സാധിക്കും. പരമ്പരാഗത യുദ്ധസാമഗ്രികളും ആണവായുധങ്ങളും ഒരേപോലെ വഹിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഈ മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags: drdoIndiaSuccessfulflight testindigenous Long Range Land Attack Cruise Missile
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies