'എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്...'; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 11:30 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം കതൃക്കടവ് ജങ്ഷനിലെ തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ ചാക്കും പ്ലാസ്റ്റിക് ഷീറ്റും വച്ചുകെട്ടിയ ഒരു ചെറിയ ഉന്തുവണ്ടി കാണാം. ചോര്‍ന്നൊലിക്കുന്ന ആ കൊച്ചുകടയാണ് രാജേശ്വരിയമ്മയുടെയും അവരുടെ മൂന്ന് പേരക്കുട്ടികളുടെയും ലോകം. അമ്മ ഉപേക്ഷിച്ചുപോയ മണികണ്ഠനും ആനന്ദും അളകനന്ദയും ഇന്ന് വളരുന്നത് ഈ മുത്തശ്ശിയുടെ വിയര്‍പ്പിലാണ്. സ്‌കൂള്‍ വിട്ടുവന്നാല്‍ കടയുടെ അരികിലിരുന്ന് അവര്‍ പഠിക്കും, കളിക്കും. മഴ പെയ്യുമ്പോള്‍ ചോര്‍ച്ചയില്ലാത്ത ഒരിടത്തിനായി ആ കുഞ്ഞുങ്ങള്‍ മുത്തശ്ശിയോട് ചേര്‍ന്നുനില്‍ക്കും.

എന്നാല്‍, കാറ്റിലും മഴയിലും ഉലഞ്ഞുപോകുമായിരുന്ന ആ കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി പ്രത്യാശയുടെ പുതിയൊരു പുലരിയുണ്ട്. കറുത്ത ഇരുളടഞ്ഞ ആകാശത്ത് നന്മയുടെ നക്ഷത്രമായി ഒരു വലിയ കരുതല്‍ അവര്‍ക്കരികിലേക്ക് എത്തിയിരിക്കുകയാണ്. മന്ത്രി സുരേഷ് ഗോപി. നാല് വയസ്സുകാരന്‍ മണികണ്ഠന്റെ കവിളില്‍ തട്ടി, സ്‌നേഹത്തോടെ മിഠായിയും ബിസ്‌കറ്റും നല്‍കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു കേന്ദ്രമന്ത്രിയാണെന്ന ഭാവമൊന്നും ആ കുരുന്നുകള്‍ക്കില്ലായിരുന്നു. ചേട്ടന്‍ ആനന്ദും ചേച്ചി അളകനന്ദയും കൗതുകത്തോടെ ആ മധുരം നുണയുമ്പോള്‍, ഒരമ്മൂമ്മയുടെ നിറഞ്ഞുകവിഞ്ഞ മിഴികളില്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു.

‘സാറേ… അച്ഛനും അമ്മയുമില്ലാത്ത ഈ കുഞ്ഞുങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു വീട് വേണം. ഇവരെ പഠിപ്പിക്കാന്‍ എനിക്കൊരു മാര്‍ഗ്ഗം വേണം…’ തൊണ്ടയിടറി കൈകൂപ്പിയ രാജേശ്വരിയമ്മയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് ഇതായിരുന്നു: ‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’ പഠനത്തിലും ചിത്രരചനയിലുമെല്ലാം മിടുക്കരായ ഈ കുട്ടികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമമാണ്. കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും പഠനച്ചെലവുകളും ഏറ്റെടുക്കാന്‍ സേവാശ്രമം മുന്നോട്ടുവരികയായിരുന്നു.

മാനേജിങ് ട്രസ്റ്റി സി.എസ്. മുരളീധരന്‍, ട്രസ്റ്റിമാരായ പി. കുട്ടികൃഷ്ണന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ വഴിയാണ് കുട്ടികളുടെ അവസ്ഥ സുരേഷ് ഗോപി അറിയുന്നത്. തുടര്‍ന്ന് നേരിട്ടെത്തിയ അദ്ദേഹം കുടുംബത്തിന് എല്ലാവിധ മാനസിക പിന്തുണയും ആവശ്യമായ സഹായങ്ങളും ഉറപ്പുനല്‍കി. രാത്രിയാകുമ്പോള്‍ തമ്മനത്തുള്ള ചെറിയ വാടകവീട്ടിലേക്ക് മടങ്ങുന്ന ആ മുത്തശ്ശിക്കും കുഞ്ഞുങ്ങള്‍ക്കും ഇനി വരുംദിനങ്ങള്‍ അത്രമേല്‍ സുരക്ഷിതമായിരിക്കും. ഉന്തുവണ്ടിയുടെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന മൂന്ന് കുരുന്നു പ്രതിഭകളുടെ സ്വപ്‌നങ്ങള്‍ക്ക് കാവലാകാന്‍ ഒരു നാട് മുഴുവന്‍ കൈകോര്‍ക്കുന്ന കാഴ്ച നന്മ വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ നേര്‍ച്ചിത്രമാണ്.

Tags: Suresh Gopisupportseva ashram children
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies