ന്യൂഡൽഹി: മെഡിക്കൽ സ്റ്റോറിൽ നിന്നും ഇനി ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം. രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കരട് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പൊതുജനങ്ങളുടെ അഭിപ്രായം കൂടി അവലോകനം ചെയ്തതിന് ശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.
പുതിയ ഭേദഗതിയിലൂടെ ഡ്രഗ്സ് ചട്ടങ്ങളിൽ ഷെഡ്യൂൾ കെ പ്രകാരമുള്ള മരുന്നുകളുടെ വിഭാഗത്തിൽ നിന്ന് “സിറപ്പുകൾ” സർക്കാർ നീക്കം ചെയ്തു. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) എന്ന വ്യവസ്ഥയ്‌ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകൾക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്
ഇന്ത്യയിലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങൾ പ്രകാരം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നവയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാവുന്നവയുമാണ് ഷെഡ്യൂൾ കെ മരുന്നുകൾ. പാരസെറ്റമോൾ , ആന്റിസെപ്റ്റിക് ലായനികൾ, ഗർഭനിരോധന ഗുളികകളും ഉറകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ ഈ വിഭാഗത്തിൽ പെടുന്നവയാണ്. വ്യാജ കഫ് സിറപ്പുകൾ കുടിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടി