പിഎം ശ്രീ പദ്ധതി: മുൻ എൽഡിഎഫ് സർക്കാരിന്റെ കടുംവെട്ട് പൊളിഞ്ഞു; കടുത്ത നിയമക്കുരുക്കിൽ കേരളം; രക്ഷപെടാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎം ശ്രീ പദ്ധതി: മുൻ എൽഡിഎഫ് സർക്കാരിന്റെ കടുംവെട്ട് പൊളിഞ്ഞു; കടുത്ത നിയമക്കുരുക്കിൽ കേരളം; രക്ഷപെടാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 07:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പിഎം ശ്രീ’ (PM SHRI) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാർ കാണിച്ച ധിക്കാരാത്മകമായ നിലപാടുകൾ കേരളത്തെ വൻ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടതായി സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര തീരുമാനമെടുക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ.

മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി രഹസ്യമായി കരാർ ഒപ്പിടുകയും പദ്ധതിയുടെ ആദ്യഗഡു പണം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പിന്നീട് കരാർ മരവിപ്പിക്കുകയായിരുന്നു. മുൻ സർക്കാരിന്റെ ഈ നടപടിക്ക് യാതൊരുവിധ നിയമപ്രാബല്യവുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

“മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയതു കൊണ്ട് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം ഇപ്പോൾ നിയമപരമായി നിർബന്ധിതരായിരിക്കുകയാണ്.” മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു. എൽഡിഎഫ് വരുത്തിവെച്ച ഈ വലിയ ബാധ്യതയിൽ നിന്ന് സംസ്ഥാനത്തെ എങ്ങനെ രക്ഷിക്കാമെന്നാലോചിക്കുകയാണ് എന്നാണ് യുഡിഎഫ് സർക്കാർ ഭാഷ്യം . കരാർ വ്യവസ്ഥകളിൽ പരമാവധി ഇളവ് തേടാനാണ് പുതിയ തീരുമാനം.

നാലംഗ ഉപസമിതി വിഷയം വിശദമായി പഠിച്ച ശേഷം കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തും. സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള നിർണ്ണായക നീക്കങ്ങൾ. മുൻ സർക്കാരിന്റെ കെടുകാര്യസ്ഥത വീണ്ടും സംസ്ഥാനത്തിന് നാണക്കേടായതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാഷ്‌ട്രീയ വടംവലി ശക്തമാകുമെന്നുറപ്പാണ്.

Tags: PM SHRI Schemepm shri
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies