തോറ്റിട്ടും എസ്‌ഐയായി; ഷിനു ചൊവ്വ സർവീസിൽ നിന്നും പുറത്തേക്ക്; പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്ക് തിരിച്ചടി

മാനദണ്ഡങ്ങൾ മറികടന്ന് എസ്‌ഐ നിയമനം; ഷിനു ചൊവ്വയെ പുറത്താക്കാൻ നടപടി,

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ബോഡി ബിൽഡർ ഷിനു ചൊവ്വയുടെ സബ് ഇൻസ്‌പെക്ടർ നിയമനം റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി.  ഷിനു ചൊവ്വയെ സർവീസിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പരിശീലനം നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി ഡിജിപിയോട് നിർദേശം നൽകിയതായാണ് വിവരം. വിഷയത്തിൽ വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്.

ഷിനു ചൊവ്വയുടെ നിയമനം തുടക്കം മുതൽ തന്നെ വിവാദമായിരുന്നു. എസ്‌ഐ നിയമനത്തിനുള്ള ശാരീരികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടിട്ടും,  പ്രത്യേക ഇളവുകൾ നൽകിയായിരുന്നു പിണറായി സർക്കാർ ഷിനുവിനെ പൊലീസിൽ തിരുകി കയറ്റിയത്. ശരീരസൗന്ദര്യമത്സര വിജയിയായ ഷിനു ചൊവ്വയ്‌ക്കും ചിത്തരേഷ് നടേശനും വേണ്ടി നിലവിലുള്ള പൊലീസ് ഫിസിക്കൽ ടെസ്റ്റ് മാനദണ്ഡങ്ങൾ ഇടത് സർക്കാർ അടിമറിക്കുകയായിരുന്നു.

പി.എസ്.സി മുഖേനയുള്ള സാധാരണ നിയമന നടപടികൾക്ക് പകരം പ്രത്യേക വഴികൾ തേടിയതും, ശാരീരികക്ഷമതാ പരീക്ഷയിൽ വിജയിക്കാതിരുന്നിട്ടും നിയമനത്തിന് അനുമതി നൽകിയതും വലിയ രാഷ്‌ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ അവഗണിച്ചാണ് തീരുമാനം മുന്നോട്ടുപോയതെന്ന ആരോപണവും അന്ന് ശക്തമായിരുന്നു.വിവാദ നിയമനങ്ങൾ റദ്ദാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഷിനു ചൊവ്വയുടെ നിയമനവും പുനഃപരിശോധനയ്‌ക്ക് വിധേയമായത്.

 

Share