മലപ്പുറം: കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ മങ്കട കൂട്ടിൽ സ്വദേശി പട്ടാണി വീട്ടിൽ മുഹമ്മദ് ഫാസിൽ (30) നെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി പെരിന്തൽമണ്ണ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ എംഡിഎംഎ യും കഞ്ചാവും വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ 5ഗ്രാം എംഡിഎംഎയും 150 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്.
ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി പ്രധാന ടൗണുകളിലും കെട്ടിടങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയതോടെ ഇത്തരം ലഹരിവിൽപന നടത്തുന്ന സംഘം ഉൾപ്രദേശങ്ങളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും കേന്ദ്രീകരിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ചൈത്ര തെരേസ ജോണി ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.