കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജൂൺ 30-ന് മുമ്പ് മറ്റൊരു മന്ത്രിസഭായോഗം ചേരാൻ സാധ്യതയില്ലാത്തതിനാൽ, അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായാണ് ചീഫ് സെക്രട്ടറി നിയമനം ഇന്നത്തെ യോഗം പരിഗണിച്ചത്.

1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യ വകുപ്പ്, ആഭ്യന്തര വകുപ്പ് തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും, ഒടുവിൽ ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു.

നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് വിരമിക്കുന്നതോടെ ബിശ്വനാഥ് സിൻഹ ഔദ്യോഗികമായി ചുമതലയേൽക്കും

Share