ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 12:38 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ദുരൂഹതയ്‌ക്ക് വിരാമം. കഴിഞ്ഞ ദിവസം കല്ലറ തുറന്ന് നടത്തിയ വിശദമായ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു മൂന്നാമത്തെ മൃതദേഹമല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

നേരത്തെ നടന്ന രണ്ട് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട പെട്ടിക്കുള്ളിൽ നിന്നുണ്ടായ മാറ്റങ്ങളാലാണ് പായ പുറത്തേക്ക് വന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ കല്ലറയിൽ അധിക മൃതദേഹം ഉണ്ടെന്ന സംശയം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകുന്നു.

കഴിഞ്ഞ ആഴ്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കു പുറത്തായി അസാധാരണമായ രീതിയിൽ പായ കണ്ടെത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ ഇവിടെ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് മുൻപ് സംസ്‌കരിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെയാണ് പള്ളി അധികൃതർ ദുരൂഹത നീക്കുന്നതിനായി പരിശോധന ആവശ്യപ്പെട്ടത്.

ആർഡിഒയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ കല്ലറ തുറന്ന് വിശദ പരിശോധന നടത്തിയത്. സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു.

ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ നിലയിൽ സംസ്‌കാരം നടത്താറില്ലാത്തതിനാൽ തന്നെ സംഭവത്തിൽ ആദ്യം സംശയം ഉയർന്നിരുന്നു. തുടർന്ന് പോലീസ് പരിശോധനയും രേഖാ പരിശോധനയും ശക്തമാക്കി.

2006-ലും 2015-ലുമാണ് ഈ കല്ലറയിൽ മുൻപ് സംസ്‌കാരങ്ങൾ നടന്നത്. 2006-ൽ സംസ്‌കരിച്ച വ്യക്തിയുടെ കുടുംബം അന്നത്തെ ഇടവകയിലെ സ്ഥിരതാമസക്കാരായിരുന്നു. 2015-ൽ സംസ്‌കരിച്ച ജെയിംസിന്റെ കുടുംബം പിന്നീട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു.

ജെയിംസിന്റെ ഭാര്യയെ ഉൾപ്പെടെ സെമിത്തേരിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഴുവൻ നീങ്ങിയതായി അധികൃതർ അറിയിച്ചു.

Tags: Kannur
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies