ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 10:15 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം അവസാന ലാപ്പിലേക്ക്. ഇന്നത്തെ മത്സരങ്ങള്‍ക്കൊടുവില്‍ ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും, ആരുടെ ലോകകപ്പ് സ്വപ്‌നം അവസാനിക്കും എന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സ്വിറ്റ്‌സര്‍ലന്‍ഡും കാനഡയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍, വിജയം മാത്രമാണ് ഖത്തറിനും ബോസ്‌നിയക്കും മുന്നിലുള്ള വഴി. രാത്രി 12.30ന് ഒരേസമയം ഇരു മത്സരങ്ങളും ആരംഭിക്കും.

ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കി നാല് പോയിന്റുമായി നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡും കാനഡയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് കണ്ണുവെക്കുന്നത്. മികച്ച ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യം കാനഡയ്‌ക്കുള്ളതിനാല്‍ സമനില പോലും അവര്‍ക്ക് ഒന്നാം സ്ഥാനം ഉറപ്പിച്ചേക്കും. മറുവശത്ത്, സ്വിസ് ടീമിന് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ വിജയം അനിവാര്യമാണ്. ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികളെ വിറപ്പിച്ച കാനഡയുടെ പ്രധാന പ്രതീക്ഷ സ്‌ട്രൈക്കര്‍ ജോനാഥന്‍ ഡേവിഡാണ്.

ഖത്തറിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ താരം വീണ്ടും മിന്നിയാല്‍ സ്വിസ് പ്രതിരോധത്തിന് കടുത്ത പരീക്ഷണമാകും. അതേസമയം, ആദ്യ ഗോള്‍ നേടുന്ന പതിവ് തുടരാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമണ മനോഭാവത്തോടെയാകും ഇറങ്ങുക. മറ്റൊരു മത്സരത്തില്‍ ഖത്തറും ബോസ്‌നിയയും തമ്മിലുള്ള പോരാട്ടം യഥാര്‍ത്ഥത്തില്‍ ഒരു ‘നോക്കൗട്ട് ഫൈനല്‍’ തന്നെയാണ്. വിജയിക്കുന്ന ടീമിന് മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത സജീവമാകും.

സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഏറ്റ വലിയ തോല്‍വി ബോസ്‌നിയയുടെ ഗോള്‍വ്യത്യാസത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അവസാന മത്സരത്തില്‍ ജയിച്ച് പ്രതീക്ഷ നിലനിര്‍ത്താനാണ് അവരുടെ ശ്രമം. യൂറോപ്യന്‍ ടീമുകളെ അപേക്ഷിച്ച് പരിചയക്കുറവുള്ള ഖത്തറിനെതിരെ ബോസ്‌നിയയ്‌ക്ക് നേരിയ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നു. മലയാളി ആരാധകരുടെ ശ്രദ്ധയും ഈ മത്സരത്തിലുണ്ടാകും. കണ്ണൂര്‍ സ്വദേശി തഹ്സീന്‍ മുഹമ്മദ് അവസാന മത്സരത്തില്‍ കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയും ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ശക്തമാണ്.

ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിനത്തില്‍ ആവേശവും അട്ടിമറികളും ഒരുപോലെ പ്രതീക്ഷിക്കപ്പെടുന്ന പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

Tags: fifa world cupgroup stagelast matchesstart today
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies