'ചരണി'യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 04:57 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റര്‍മാര്‍ കളി ജയിപ്പിക്കും, പക്ഷേ ടൂര്‍ണമെന്റുകള്‍ ജയിപ്പിക്കുന്നത് പലപ്പോഴും ബൗളര്‍മാരാണ്. ഇന്ത്യയുടെ യുവ സ്പിന്‍ സെന്‍സേഷന്‍ ശ്രീ ചരണി ഇത്തവണ വനിതാ ടി20 ലോകകപ്പില്‍ അതാണ് തെളിയിക്കുന്നത്. ഓരോ മത്സരവും പിന്നിടുമ്പോഴും എതിരാളികളുടെ പ്രതീക്ഷകള്‍ ചുരുട്ടിക്കെട്ടുന്ന ഈ ഇടങ്കയ്യന്‍ സ്പിന്നര്‍, ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിലും സ്വന്തം പേര് സ്വര്‍ണക്ഷരങ്ങളില്‍ കുറിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ചരണി, ഒരു ലോകകപ്പിന്റെ ഒറ്റ പതിപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇതോടെ 2020 ലോകകപ്പില്‍ പൂനം യാദവ് സ്ഥാപിച്ച 10 വിക്കറ്റിന്റെ നേട്ടം മറികടന്ന് 12 വിക്കറ്റുമായി പുതിയ ചരിത്രം കുറിക്കാന്‍ 21കാരിക്കായി.

ഷോര്‍ണ അക്തറിന്റെ വിക്കറ്റ് വീണ നിമിഷം തന്നെ റെക്കോര്‍ഡ് ചരണിയുടെ പേരിലായി. പിന്നാലെ നഹിദ അക്തറെയും മടക്കി അയച്ചതോടെ അത് ഒരു റെക്കോര്‍ഡ് മാത്രമല്ല, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുതിയ അധ്യായമായി മാറി. ലോക റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ടി20 ബൗളറെന്ന വിശേഷണത്തിന് യോജിച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം താരം പുറത്തെടുക്കുന്നത്.

ബംഗ്ലാദേശിനെ ആദ്യം ബാറ്റ് ചെയ്യിച്ച ഇന്ത്യയ്‌ക്ക് ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ ആവര്‍ത്തിച്ചെങ്കിലും ബൗളര്‍മാര്‍ അതെല്ലാം മറച്ചു. നാല് ക്യാച്ചുകള്‍ നഷ്ടമായിട്ടും എതിരാളികളെ 136/8 എന്ന സ്‌കോറില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്ക് സാധിച്ചു. രാധ യാദവ് മൂന്ന് വിക്കറ്റുമായി മധ്യനിര തകര്‍ത്തപ്പോള്‍ ചരണിയുടെ കൃത്യത ബംഗ്ലാദേശ് ബാറ്റര്‍മാരെ പൂര്‍ണമായും സമ്മര്‍ദത്തിലാക്കി.

137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് ഷഫാലി വര്‍മയുടെ തീപ്പൊരി അര്‍ധസെഞ്ചുറിയാണ് കരുത്തായത്. വെറും 34 പന്തില്‍ 53 റണ്‍സ് നേടിയ താരം ആക്രമണ ബാറ്റിങ്ങിലൂടെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ഒടുവില്‍ 16.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ ആ രാത്രിയുടെ യഥാര്‍ത്ഥ നായിക ഷഫാലി മാത്രമായിരുന്നില്ല. ഓരോ ഓവറിലും സമ്മര്‍ദം സൃഷ്ടിച്ച് എതിരാളികളുടെ ശ്വാസംമുട്ടിച്ച ശ്രീ ചരണിയാണ് വീണ്ടും ഇന്ത്യന്‍ ക്യാമ്പിന്റെ കരുത്തായി മാറിയത്. ലോകകപ്പ് വേദിയില്‍ ഒരു പുതിയ സ്പിന്‍ ഇതിഹാസത്തിന്റെ ഉദയമാണോ ഇത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിറയുന്നത്. 12 വിക്കറ്റുകളുമായി ചരിത്രം തിരുത്തിയ ഈ യുവതാരം, ലോകകപ്പ് സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ആയുധമായി മാറിക്കഴിഞ്ഞു.

Tags: t20 world cupHighest Wicket TakerIndian women teambreaks recordsree charanipoonam yadhavsingle edition
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies