തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2026, 10:29 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ്, സംഗീതസംവിധായകൻ, നിർമാതാവ്, നോവലിസ്റ്റ് തുടങ്ങി നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സാധാരണക്കാരന്റെ ജീവിതവും കുടുംബബന്ധങ്ങളും നർമ്മവും കോർത്തിണക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിറ്റാണ്ടുകളോളം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി.

സംവിധായകൻ ഭാരതിരാജയുടെ ശിഷ്യനായാണ്  ഭാഗ്യരാജ് സിനിമയിലെത്തിയത്. ഇന്ദ്രു പോയ് നാളൈ വാ, അന്ത ഏഴ് നാട്കൾ, തൂരൽ നിന്നു പോച്ചു, മുന്താനൈ മുടിച്ചു, ചിന്ന വീട് തുടങ്ങിയ ചിത്രങ്ങൾ തമിഴ് സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ സൃഷ്ടികളായി മാറി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വൻവിജയം നേടുകയും ചെയ്തു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 75-ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.  നടനെന്ന നിലയിലും ഭാഗ്യരാജ് തന്റേതായ ശൈലി രൂപപ്പെടുത്തിയിരുന്നു. അതിസാധാരണക്കാരനായ നായകനെ  അവതരിപ്പിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തമിഴ് സിനിമയിൽ പുതിയൊരു ട്രെൻഡിന് തുടക്കമിട്ടു. തിരക്കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും സംഭാഷണങ്ങളിലെ സ്വാഭാവികതയും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷതകളായിരുന്നു. നടി പൂർണിമ ജയറാമാണ് ഭാര്യ.  ശരണ്യ ഭാഗ്യരാജ്, ശാന്തു ഭാഗ്യരാജ് എന്നിവർ മക്കളാണ്

 

Tags: obituaryK Bagyaraj
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies