പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

പത്ത് ദിവസം മുമ്പാണ് ഇർഫാന്റെ വിവാഹം നടന്നത്. ഭാര്യയ്‌ക്കൊപ്പം സ്കൂബ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഇർഫാൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്.

രണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും സഹായത്തോടെയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. നവവരന്റെ അപ്രതീക്ഷിത വിയോഗം വേങ്ങരയിലും പരിസര പ്രദേശങ്ങളെയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

Share