'അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ'; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 07:13 pm IST
FacebookTwitterWhatsAppTelegram

 

ഹാഥ്‌റസ്: ഉത്തര്‍പ്രദേശില്‍ വീണ്ടും രാഷ്‌ട്രീയ പോര് കനക്കുന്നതിനിടെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയെ മതനഗരമാക്കി മാറ്റുമെന്ന അഖിലേഷിന്റെ പരാമര്‍ശത്തെ പരിഹസിച്ച യോഗി, ‘അയോധ്യയെ രാമഭക്തര്‍ ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. ആദ്യം രാമലല്ലയെ കണ്ട് പ്രായശ്ചിത്തം ചെയ്യൂ’ എന്ന് തിരിച്ചടിച്ചു.

ഹാഥ്‌റസ് ജില്ലയില്‍ 548 കോടി രൂപയുടെ 143 വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹാഥ്‌റസ്, സികന്ദ്രറാവു, സദാബാദ് മണ്ഡലങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട യോഗി, വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ചെക്കുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഭവനങ്ങളുടെ താക്കോല്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു.

പൊതുയോഗത്തെ അഭിസംബോധന ചെയ്ത യോഗി, ‘അയോധ്യയെ മതനഗരമാക്കുമെന്ന് പറയുന്നവര്‍ സ്വന്തം ഭരണകാലത്ത് രാമഭക്തര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. മൗലവിമാര്‍ക്കും മുല്ലമാര്‍ക്കും മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സംസ്ഥാന വികസനത്തിനോ അയോധ്യ, മഥുര, കാശി എന്നിവയുടെ പൈതൃകം സംരക്ഷിക്കാനോ സമാജ്വാദി പാര്‍ട്ടിക്ക് യാതൊരു അജണ്ടയുമില്ല’ എന്ന് ആരോപിച്ചു.

അഖിലേഷ് യാദവ് യഥാര്‍ത്ഥത്തില്‍ മതവിശ്വാസത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മഥുര, വൃന്ദാവന്‍, ശ്രീകൃഷ്ണ ജന്മഭൂമി വിഷയങ്ങളിലും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണമെന്ന് യോഗി വെല്ലുവിളിച്ചു. ‘രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് സമാനമായി ശ്രീകൃഷ്ണ ജന്മഭൂമിക്കും വിമോചന പ്രസ്ഥാനം വേണമെന്ന് തുറന്ന് പറയാന്‍ അഖിലേഷിന് ധൈര്യമുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ ജാതിയോ മതമോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. രാമക്ഷേത്രം, മഥുര, കാശി എന്നിവയെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് യോഗിയുടെ ഈ പരാമര്‍ശങ്ങള്‍.

Tags: ayodhyayogi adhityanath
ShareTweetSendShare

More News from this section

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് പരമോന്നത പരിസ്ഥിതി ബഹുമതി; ‘Guardian of the Blue Horizon’ പുരസ്‌കാരം സമ്മാനിച്ചു

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

Latest News

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies