ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ലാ അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയെയും ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഔദ്യോഗിക ക്ഷണത്തെ തുടർന്നാണ് ഈ തീരുമാനം.
ജൂലൈ 4 മുതൽ ആരംഭിക്കുന്ന ഔദ്യോഗിക അനുസ്മരണ-സംസ്കാരച്ചടങ്ങുകളിൽ ലോകനേതാക്കളും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ സംസ്കാരം ജൂലൈ 9-ന് മഷ്ഹദിലെ ഇമാം റെസാ ദർഗയ്‌ക്ക് സമീപം നടക്കും.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇന്ത്യ അനുശോചനം രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങളും നയതന്ത്രതലത്തിൽ ആശയവിനിമയം തുടരുകയും ചെയ്തിരുന്നു. നിലവിലെ പ്രതിനിധിസംഘത്തിന്റെ സന്ദർശനവും ഇന്ത്യ–ഇറാൻ ബന്ധത്തിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.