കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 03:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കടയ്‌ക്കാവൂരിലാണ് സംഭവം. ഛർദി, വയറിളക്കം, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ 12 പേർ ചികിത്സയിലാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

കടയ്‌ക്കാവൂർ തെക്കുംഭാഗം എസ്.ആർ.വി. എൽ.പി. സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ‘സിഗ്നേച്ചർ ഡിഷസ്’ എന്ന ഭക്ഷണശാലയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷവർമയും ഷവായയും കഴിച്ചവരാണ് കൂടുതലായും ഭക്ഷ്യവിഷബാധയ്‌ക്ക് ഇരയായത്.

ഭക്ഷണശാല അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യം കപ്പയും ബീഫുമായിരുന്നു പ്രധാന വിഭവങ്ങളായി വിറ്റിരുന്നത്. പിന്നീട് ഷവർമ, ഷവായ തുടങ്ങിയ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ ഉൾപ്പെടുത്തി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓപ്പണിങ് കോംബോ ഓഫർ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്.

ഭക്ഷണം കഴിച്ച മണിക്കൂറുകൾക്കകം വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്‌ക്കാവൂരിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വീട്ടിലേക്ക് പാർസലായി ഷവായയും ഷവർമയും വാങ്ങിക്കൊണ്ടുപോയവർക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം.

സംഭവത്തെ തുടർന്ന്  ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടി. പ്രാഥമിക പരിശോധനയിൽ മതിയായ ലൈസൻസും മറ്റ് നിർബന്ധ രേഖകളും ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

ഭക്ഷണസാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷമാകും തുടർനിയമനടപടികൾ സ്വീകരിക്കുകയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Tags: food poisionSHAWARMASHAWAYI
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies