ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 11:04 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : തങ്ങളുടെ വിവിധ ആവശ്യങ്ങൾ നടത്തിക്കിട്ടുവാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ച് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതാക്കളാണ് മലബാർ ദേവസ്വം ബോർഡിലെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ചത്. 31 വർഷമായി തുടരുന്ന മലബാർ ദേവസ്വം ബോർഡ് ബില്ല് നിയമമാക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുണ്ട്.

ഇതേ ആവശ്യവുമായി കഴിഞ്ഞ രണ്ട് തവണത്തെ എൽഡിഎഫ് സർക്കാരുകളെയും സംഘടനയുടെ ആഭിമുഖ്യത്തിൽ സമീപിച്ചിരുന്നതായും ജീവനക്കാർ പറയുന്നു. നിലവിലെ ദേവസ്വം മന്ത്രി കെ മുരളീധരനെയും മുഖ്യമന്ത്രി വി ഡി സതീശനെയും തങ്ങളുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ ഇതേവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ഇതിനെ തുടർന്നാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് യുഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കളെയും കാണുവാൻ പദ്ധതിയിടുന്നതായും കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം സമർപ്പിച്ച അവസരത്തിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎൽഎ ഖാദർ, ദേവസ്വം ബോർഡ് ജീവനക്കാർക്കൊപ്പം ഉണ്ടായിരുന്നു.

സംഘടനയുടെ നേതാക്കളായ ചെയർമാൻ വിവിശ്രീനിവാസൻ, എംവി. ശശി, ശ്രീജിഷ് കെപി, കേശവൻ നമ്പീശൻ, ഗിരിധരൻ രാമനാട്ടുകര തുടങ്ങിയവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.

“കേരളാ സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോർഡിനേഷൻ കമ്മറ്റി നേതാക്കൾ അവരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് സമർപ്പിക്കുന്നതിനു അവസരമൊരുക്കാൻ അവർ എന്നോട് അപേക്ഷിച്ചതു പ്രകാരം ഞാനും കൂടെ പോയി”, എന്ന് മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.

മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ചത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Tags: K MURALEEDHARANMalabar Devaswom BoardV D SATHEESHANPANAKKAD SADIQALI SHIHAB THANGAL
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies