ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 06:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കായികരംഗത്തെ ഡോപ്പിങ് മാഫിയയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ദേശീയ ആന്റി-ഡോപ്പിങ് നിയമത്തില്‍ നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡോപ്പിങ് കേസുകള്‍ക്ക് ക്രിമിനല്‍ സ്വഭാവം നല്‍കുന്നതിലൂടെ കായികതാരങ്ങളെ മാത്രമല്ല, ഡോപ്പിങ് പ്രോത്സാഹിപ്പിക്കുന്ന മുഴുവന്‍ ശൃംഖലയെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

നിലവില്‍ ഡോപ്പിങ് നിയമലംഘനം നടത്തുന്ന താരങ്ങള്‍ക്കെതിരെ സസ്‌പെന്‍ഷന്‍, അയോഗ്യത തുടങ്ങിയ കായിക നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ പരിശീലകര്‍, ട്രെയിനര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, നിരോധിത മരുന്നുകള്‍ എത്തിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ തുടങ്ങി ഡോപ്പിങ്ങിന് പിന്നിലെ മുഴുവന്‍ സംഘത്തിനെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ വ്യവസ്ഥയുണ്ടാകും.

കഴിഞ്ഞ നാല് വര്‍ഷമായി ലോക അത്ലറ്റിക്സില്‍ ഡോപ്പിങ് നിയമലംഘനങ്ങളില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022 മുതല്‍ 2025 വരെ അത്ലറ്റിക്സില്‍ മാത്രം 212 ആന്റി-ഡോപ്പിങ് റൂള്‍ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡോപ്പിങ് നടത്തുന്ന താരങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ ഡോപ്പിങ്ങിന് പിന്നിലെ സംഘടിത ശൃംഖല തകര്‍ക്കുകയാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

അതേസമയം, 2026 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ളവര്‍ക്കു മാത്രമേ അവസരം ലഭിക്കൂവെന്ന് കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. സര്‍ക്കാര്‍ ജോലി നേടാനുള്ള ‘എക്‌സ്‌പോഷര്‍ ടൂര്‍’ അല്ല ഏഷ്യന്‍ ഗെയിംസെന്നും, രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിക്കാന്‍ കഴിയുന്ന താരങ്ങളെയാണ് തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡായ 107 മെഡലുകള്‍ നേടി ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു.

Tags: dopingcoachesIndia set to criminalisesupport stafflegal scrutiny
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies