ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 07:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ സംബന്ധിച്ച ഗുരുതര ആരോപണത്തില്‍ മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥരോട് മെറ്റ പ്രതിനിധികളില്‍ നിന്ന് വിശദീകരണം തേടാന്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബിബിസി വേള്‍ഡ് സര്‍വീസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതായി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിന്റെ പരസ്യ പരിശോധനാ സംവിധാനത്തിന്റെ അംഗീകാരത്തോടെയാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘റേയ്പ്പ് വീഡിയോ’, ‘ചൈല്‍ഡ് വീഡിയോ’ തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിടുന്നതായും, അവിടെ നിന്ന് 99 രൂപയ്‌ക്ക് കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പ്രതികരിച്ച മെറ്റ, ബന്ധപ്പെട്ട പരസ്യങ്ങളും അക്കൗണ്ടുകളും സസ്പെന്‍ഡ് ചെയ്തതായും ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും അറിയിച്ചു.

നിയമലംഘന സാധ്യതയുള്ള പരസ്യങ്ങള്‍ കണ്ടെത്താന്‍ സജീവ നിരീക്ഷണ സംവിധാനം തുടരുകയാണെന്നും, സംശയാസ്പദമായ പരസ്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, 2026-ല്‍ കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 2.74 ലക്ഷം ചാനലുകളും ഗ്രൂപ്പുകളും നീക്കം ചെയ്തതായി ടെലഗ്രാം അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റയെ കേന്ദ്ര സര്‍ക്കാര്‍ വിളിപ്പിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വാട്ട്സ്ആപ്പില്‍ ഫോണ്‍ നമ്പറിന് പകരം യൂസര്‍നെയിം ഉപയോഗിച്ച് സന്ദേശമയയ്‌ക്കാന്‍ അനുവദിക്കുന്ന പുതിയ സംവിധാനത്തെച്ചൊല്ലിയും കേന്ദ്രം മെറ്റയോട് വിശദീകരണം തേടിയിരുന്നു. ആള്‍മാറാട്ടത്തിനും തട്ടിപ്പിനും ഈ സംവിധാനം വഴിയൊരുക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം ലഭിക്കുന്നതുവരെ പുതിയ ഫീച്ചര്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഇതിന് മറുപടിയായി, തട്ടിപ്പും ആള്‍മാറാട്ടവും തടയാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. അതേസമയം, സമാനമായ യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് ടെലഗ്രാമിനെയും സിഗ്‌നലിനെയും കേന്ദ്രം വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ട്.

Tags: central governmentinstagramsummon Meta officialschild abuse adds
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies