കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 09:47 pm IST
Facebook
Twitter
WhatsAppTelegram

മയാമി: ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്ക് മുന്നില്‍ അട്ടിമറി സ്വപ്‌നവുമായി നവാഗതരായ കാബോ വെര്‍ദെ. ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയും സംഘവും കടലാസിലെ കണക്കുകള്‍ മൈതാനത്ത് വിജയിക്കില്ലെന്ന് നന്നായി അറിയുന്നതിനാല്‍ കരുതലോടെയാണ് ഇറങ്ങുന്നത്. ഫിഫ റാങ്കിങ്ങില്‍ 67-ാം സ്ഥാനത്താണെങ്കിലും അരങ്ങേറ്റ ലോകകപ്പില്‍ സ്‌പെയിന്‍, ഉറുഗ്വായ്, സൗദി അറേബ്യ എന്നീ ടീമുകളെ സമനിലയില്‍ തളച്ച കാബോ വെര്‍ദെയെ നിസാരമായി കാണാന്‍ അര്‍ജന്റീന തയ്യാറല്ല.

നാളെ പുലര്‍ച്ചെ 3.30ന് മയാമിയിലാണ് മത്സരം. കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ തുടക്കം ഗംഭീരമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച മെസിപ്പട എട്ട് ഗോളുകള്‍ നേടിയപ്പോള്‍ അതില്‍ ആറും ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരിലായിരുന്നു. 2019-ലെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് തോറ്റതിന് ശേഷം അര്‍ജന്റീന ഒരു നോക്കൗട്ട് മത്സരത്തിലും പരാജയപ്പെട്ടിട്ടില്ല. അതിനുശേഷം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ലോകകപ്പും മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വന്തമാക്കി.

അതേസമയം, ഉജ്വല പ്രതിരോധമാണ് കാബോ വെര്‍ദെയുടെ പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോള്‍ മാത്രം വഴങ്ങിയ ടീം ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ മികവിലാണ് വലിയ പ്രതീക്ഷ വെക്കുന്നത്. ബുബിസ്റ്റയാണ് ടീമിന്റെ പരിശീലകന്‍. അര്‍ജന്റീനയ്‌ക്കെതിരായ ചരിത്രമത്സരത്തിന് മുന്നോടിയായി വൊസീഞ്ഞ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വികാരഭരിതമായ കുറിപ്പും ശ്രദ്ധേയമായി.

‘നാളെ പതിനൊന്ന് കളിക്കാര്‍ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ് മൈതാനത്തിറങ്ങുന്നത്. കാബോ വെര്‍ദെയ്‌ക്കായി തുടിക്കുന്ന ഒരൊറ്റ ഹൃദയമായാണ് ഞങ്ങള്‍ പോരാടുക. നമ്മുടെ കരുത്തും ധീരതയും ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണിത്,’ വൊസീഞ്ഞ കുറിച്ചു.

ലയണല്‍ മെസിക്കും അര്‍ജന്റീനയ്‌ക്കുമെതിരായ മത്സരം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമാണെന്ന് പരിശീലകന്‍ ബുബിസ്റ്റയും പറഞ്ഞു. ‘ലോക ചാമ്പ്യന്‍മാരെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. യോഗ്യതാ മത്സരങ്ങളിലും ഗ്രൂപ്പ് ഘട്ടത്തിലും ഈ തലത്തില്‍ മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം,’ ബുബിസ്റ്റ പറഞ്ഞു.

Tags: argentinaCape Verde
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies