ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 09:40 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 2026 വനിതാ ടി20 ലോകകപ്പില്‍ നേരത്തെ പുറത്തായെങ്കിലും ഫൈനലില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിച്ച് ചരിത്രം കുറിക്കുകയാണ് അമ്പയര്‍ വൃന്ദ റാത്തി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നാളെ ലോര്‍ഡ്‌സില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓണ്‍-ഫീല്‍ഡ് അമ്പയറായി പ്രവര്‍ത്തിക്കാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) വൃന്ദയെ നിയമിച്ചു.

നവി മുംബൈയിലെ നെറുല്‍ സ്വദേശിനിയായ 37-കാരിയായ വൃന്ദ റാത്തി, ജാക്വലിന്‍ വില്യംസിനൊപ്പമാണ് മത്സരം നിയന്ത്രിക്കുക. വനിതാ ലോകകപ്പ് ഫൈനലില്‍ ഓണ്‍-ഫീല്‍ഡ് അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് ഇതോടെ വൃന്ദ സ്വന്തമാക്കുന്നത്. 1987-ലെ പുരുഷ ലോകകപ്പ് ഫൈനലില്‍ അമ്പയറായിരുന്ന രാം ബാബു ഗുപ്തയ്‌ക്ക് ശേഷം ഐ.സി.സി. ലോകകപ്പ് ഫൈനലില്‍ ഓണ്‍-ഫീല്‍ഡ് അമ്പയറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ കൂടിയാണ് വൃന്ദ.

അതേസമയം, ജി.എസ്. ലക്ഷ്മി 2023, 2024 വനിതാ ടി20 ലോകകപ്പ് ഫൈനലുകളില്‍ മാച്ച് റഫറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനകം 20 വനിതാ ഏകദിന മത്സരങ്ങളിലും 77 വനിതാ ടി20 അന്താരാഷ്‌ട്ര മത്സരങ്ങളിലും ഒരു വനിതാ ടെസ്റ്റ് മത്സരത്തിലും വൃന്ദ അമ്പയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ സര്‍വകലാശാല വനിതാ ടീമിനായി നാല് വര്‍ഷം മീഡിയം പേസറായി കളിച്ചിരുന്ന വൃന്ദ പിന്നീട് അമ്പയറിംഗിലേക്കാണ് ശ്രദ്ധ തിരിച്ചത്.

മുന്‍ ബി.സി.സി.ഐ. അമ്പയറും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അമ്പയറിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ ഗണേഷ് അയ്യരുടെ പ്രോത്സാഹനത്തെ തുടര്‍ന്നാണ് അമ്പയറാകാന്‍ തീരുമാനിച്ചത്. 2014-ല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അമ്പയര്‍ പരീക്ഷ വിജയിച്ച വൃന്ദ, 2018-ല്‍ ബി.സി.സി.ഐ.യുടെ അമ്പയര്‍ പരീക്ഷയും വിജയിച്ചു. 2020-ല്‍ ഐ.സി.സി. ഡെവലപ്‌മെന്റ് പാനലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2023 ഡിസംബറില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ടെസ്റ്റ് മത്സരത്തില്‍ അമ്പയറായതോടെ വനിതാ ടെസ്റ്റില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും വൃന്ദ സ്വന്തമാക്കിയിരുന്നു. 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2023 വനിതാ ടി20 ലോകകപ്പിലും ഉദ്ഘാടന വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലും ചൈനയിലെ ഏഷ്യന്‍ ഗെയിംസിലും വൃന്ദ അമ്പയറിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു.

2023-ല്‍ രഞ്ജി ട്രോഫിയിലെ ഗോവ-പുതുച്ചേരി പുരുഷ മത്സരത്തില്‍ അമ്പയറായതിലൂടെ ഇന്ത്യയില്‍ പുരുഷ ആഭ്യന്തര മത്സരത്തില്‍ ഓണ്‍-ഫീല്‍ഡ് അമ്പയറായ ആദ്യ വനിതകളില്‍ ഒരാളെന്ന നേട്ടവും വൃന്ദ സ്വന്തമാക്കി.

Tags: vrinda rathifirst indian women umpireumpiring icc world cup
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies