മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 07:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ നിര്‍ണായക ഘട്ടത്തിന് തുടക്കമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വിക്രോളി ഷാഫ്റ്റില്‍ നിന്ന് നിര്‍മാണത്തിലിരിക്കുന്ന മുംബൈ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനിലേക്കുള്ള ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണമാണ് മെഷീന്‍ ഏറ്റെടുക്കുക. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചതനുസരിച്ച്, 6 കിലോമീറ്റര്‍ നീളമുള്ള ഒറ്റ ടണലാണ് ഈ മെഷീന്‍ നിര്‍മിക്കുക.

ഇതിലൂടെ ഇരുദിശകളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ കടന്നുപോകും. മുംബൈയിലെ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ഭാഗമായാണ് ഈ ടണല്‍ നിര്‍മ്മിക്കുന്നത്. ആകെ ഭൂഗര്‍ഭ പാതയില്‍ 16 കിലോമീറ്റര്‍ ഭാഗം ടണല്‍ ബോറിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ശേഷിക്കുന്ന 5 കിലോമീറ്റര്‍ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തഡ് ഉപയോഗിച്ച് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

13.6 മീറ്റര്‍ വ്യാസമുള്ള കട്ടര്‍ ഹെഡ്, 3,100 ടണ്‍ ഭാരം, 96 മീറ്റര്‍ നീളം എന്നിവയുള്ള മിക്സ്ഷീല്‍ഡ് ടിബിഎമ്മാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ റെയില്‍വേ ടണല്‍ നിര്‍മ്മാണത്തിന് വിന്യസിക്കുന്ന ഏറ്റവും വലിയ മെഷീനുകളില്‍ ഒന്നാണിത്. മുംബൈയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍, റോഡുകള്‍, മിഥി നദി, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്ക് അടിയിലൂടെയാണ് മെഷീന്‍ തുരങ്കം നിര്‍മ്മിക്കുക.

മണ്ണിടിച്ചില്‍ ഒഴിവാക്കാനും ഉപരിതലത്തിലെ ആഘാതം കുറയ്‌ക്കാനുമായി സമ്മര്‍ദ്ദമുള്ള ബെന്റോണൈറ്റ് സ്ലറി ഉപയോഗിക്കുന്ന അത്യാധുനിക മിക്‌സ് ഷീല്‍ഡ് സാങ്കേതികവിദ്യയാണ് മെഷീനിലുള്ളത്. തുരങ്കം കുഴിക്കുന്നതിനൊപ്പം തന്നെ കോണ്‍ക്രീറ്റ് സെഗ്മെന്റുകള്‍ സ്ഥാപിക്കാനും ഈ മെഷീന് സാധിക്കും. ഇതുവഴി നിര്‍മാണ വേഗത വര്‍ധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പദ്ധതിക്കായി വിക്രോളിയില്‍ 56 മീറ്റര്‍ ആഴമുള്ള പ്രത്യേക ഷാഫ്റ്റും ഒരുക്കിയിട്ടുണ്ട്.

ജലശുദ്ധീകരണ പ്ലാന്റ്, സ്ലറി ട്രീറ്റ്മെന്റ് യൂണിറ്റ്, ബെന്റോണൈറ്റ് സംഭരണ കേന്ദ്രം, വൈദ്യുതി സബ്സ്റ്റേഷന്‍, കോണ്‍ക്രീറ്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ സംവിധാനം എന്നിവ ഉള്‍പ്പെടെ എല്ലാ അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തുരങ്ക നിര്‍മ്മാണം സുരക്ഷിതമാക്കാന്‍ റിയല്‍-ടൈം നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഉപരിതലത്തിലെ ചലനങ്ങള്‍, കെട്ടിടങ്ങളുടെ സ്ഥിരത, ഭൂചലന സാധ്യത എന്നിവ നിരീക്ഷിക്കാന്‍ അത്യാധുനിക സെന്‍സറുകളും ഉപകരണങ്ങളും ഉപയോഗിക്കും.

അതേസമയം, താനെ ജില്ലയിലെ മഹാപെയിലെ കാസ്റ്റിങ് യാര്‍ഡില്‍ ടണലിനായി ആവശ്യമായ 77,000 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സെഗ്മെന്റുകള്‍ നിര്‍മ്മിച്ചുവരികയാണ്. 7,700 ടണല്‍ റിങ്ങുകള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കും. ഓരോ റിങ്ങിനും ഏകദേശം 100 ടണ്‍ ഭാരമുണ്ടാകും. പൂര്‍ണമായും വെള്ളം കയറാത്ത രീതിയിലാണ് ടണല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags: Bullet trainIndia's largest TBMbegins tunnelling for Mumbai
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies