മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 03:46 pm IST
FacebookTwitterWhatsAppTelegram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മമതയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പാർട്ടിയെ ശക്തിപ്പെടുത്താനായി സുബ്രത ബക്ഷിയെ മാറ്റി ഒരു മാസം മുൻപാണ് ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കകം അവർ പടിയിറങ്ങിയത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതിനൊപ്പം പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അവകാശവും തനിക്ക് ഇനി ഉണ്ടാകില്ലെന്ന് മമതയ്‌ക്ക് നൽകിയ രാജിയിൽ ചന്ദ്രിമ വ്യക്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മമത സർക്കാരിൽ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ പാർട്ടിയുടെ ഏറ്റവും ശക്തയായ നേതാക്കളിൽ ഒരാളായിരുന്നു.

മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും പാർട്ടിയിൽ നേരിടുന്ന കടുത്ത ആഭ്യന്തര തർക്കങ്ങളുടെ തുടർച്ചയായാണ് ഈ രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ 50 പേരും ഇതിനോടകം റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനൊപ്പം ചേർന്നത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. വിമതർ ഇപ്പോൾ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന് മേലുള്ള അവകാശവാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിമതരുടെ നീക്കങ്ങളെ ഔദ്യോഗിക നേതൃത്വം തള്ളിക്കളയുന്നുണ്ടെങ്കിലും, ചിഹ്നത്തിന് വേണ്ടിയുള്ള നിയമപോരാട്ടം മുറുകുന്നത് തൃണമൂൽ കോൺഗ്രസിനെ വലിയൊരു പിളർപ്പിലേക്കാണ് എത്തിക്കുന്നത്.

Tags: mamata banarjee
ShareTweetSendShare

More News from this section

പായസത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടി, 45 ദിവസത്തിന് ശേഷം ഭാര്യ അറസ്റ്റിൽ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 20 മുതൽ; ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകും

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്‌റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു

വ്യാജ പതിപ്പുകൾക്ക് കടിഞ്ഞാൺ; ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്, 15 ദിവസത്തിനകം നടപടി റിപ്പോർട്ട് നൽകാൻ നിർദേശം

മദ്രസകൾ മറയാക്കി യുവാക്കളെ തീവ്രവൽക്കരിക്കാൻ ശ്രമം;  ജെയ്‌ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലിനെതിരെ എടിഎസിന്റെ ഓപ്പറേഷൻ; എട്ട് പേർ അറസ്റ്റിൽ

ഭീകരതയ്‌ക്കെതിരെ കേന്ദ്രത്തിന്റെ നിർണായക നീക്കം; 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു

Latest News

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

കാലവർഷം കടുത്തു; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കടുത്ത നിയന്ത്രണം

ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ ലഹരിവേട്ട; 30 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന കുറ്റവാളി ലാലാ കബീര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

ഖമേനിയുടെ ഖബറടക്ക ചടങ്ങുകളിൽ മകനെ കാണാനില്ല?? പിതാവിന്റെ അന്ത്യയാത്രയിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നതിന് പിന്നിൽ ? ചർച്ച സജീവം

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

അവർ സുരക്ഷിതരാണ്; വർക്കലയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്താൻ കഴിയില്ല’; പാകിസ്ഥാൻ തകർച്ചയുടെ വക്കിൽ; സൈന്യവും രാഷ്‌ട്രീയ നേതൃത്വവും പരാജയം, രാജ്യം ദുര്‍ഭരണത്തിന്റെ ഇര’ – മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies