കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. സ്പായിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് നടപടി.
സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് അമ്പതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ നെടുമ്പാശേരി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.