ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 08:12 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പത്തനംതിട്ട കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27)യാണ് മരിച്ചത്. അപകടത്തിൽ അമൃതയുടെ രണ്ടുവയസ്സുകാരിയായ മകൾ മിലോനിക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഓച്ചിറയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നെത്തിയ സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കാറിലുണ്ടായിരുന്ന പത്മാവതി (60), അർച്ചന (24), കാർ ഓടിച്ചിരുന്ന സാംസൺ (29) എന്നിവർക്കും പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മിലോനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടത്തിൽ ബസ് യാത്രക്കാരായ ആറുപേർക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

അപകടസ്ഥലത്തുവച്ചുതന്നെ അമൃത മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: Accident
ShareTweetSendShare

More News from this section

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Latest News

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies