'ഇടതുകാലിലെ മന്ത് വലതുകാലിലായി'; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 08:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. ഭരണമാറ്റം സർവകലാശാലയെ സംബന്ധിച്ച് “ഇടതുകാലിലെ മന്ത് വലതുകാലിലായത് പോലെ” മാത്രമാണെന്ന് ഇരുവരും വിമർശിച്ചു.

സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ രണ്ട് പ്രധാന അജണ്ടകളാണ് പരിഗണിച്ചത്. സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസിലായ അഡ്വ. തോമസ് എബ്രഹാമിനെ മാറ്റി അഡ്വ. ഗിരിജാ ഗോപാലിനെ നിയമിച്ച നടപടി റിപ്പോർട്ട് ചെയ്യുന്നതായിരുന്നു ആദ്യ അജണ്ട.

ഈ വിഷയത്തിൽ ഇടത് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ വൈസ് ചാൻസലറുടെ നടപടിയെ പിന്തുണച്ചു. അജണ്ട അടുത്ത യോഗത്തിലേക്ക് മാറ്റിവയ്‌ക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും, റിപ്പോർട്ടിംഗ് സംബന്ധിച്ച വിഷയത്തിൽ ചർച്ചയോ മാറ്റിവയ്‌ക്കലോ ചട്ടപ്രകാരം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് വൈസ് ചാൻസലർ റിപ്പോർട്ട് അംഗീകരിച്ചതായി പ്രഖ്യാപിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പുനഃസംഘടനയായിരുന്നു രണ്ടാമത്തെ അജണ്ട. നിലവിലെ പത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളെ ഏഴായി ചുരുക്കുകയും ഏഴ് കമ്മിറ്റികളുടെയും കൺവീനർഷിപ്പ് യു.ഡി.എഫ് അംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന പ്രമേയം പുതുതായി നാമനിർദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ അവതരിപ്പിച്ചു.

കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കുന്നതിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും, അംഗങ്ങളുടെ എണ്ണം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തരമൊരു പുനഃസംഘടന നടത്തുന്നത് “ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്നതുപോലെയാണ്” എന്ന് ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും അഭിപ്രായപ്പെട്ടു.

രണ്ട് വർഷം മുമ്പ് സി.പി.എം. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും കൺവീനർഷിപ്പ് ഏകപക്ഷീയമായി ഏറ്റെടുത്തപ്പോൾ സി.പി.ഐയ്‌ക്ക് പോലും പ്രാതിനിധ്യം നൽകിയിരുന്നില്ലെന്നും, ഇപ്പോൾ അതേ മാതൃകയാണ് യു.ഡി.എഫ് ഭരണത്തിലും ആവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.

സർവകലാശാലയുടെ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവം തകർക്കുന്ന തീരുമാനമാണിതെന്നും, നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർക്ക് പരാതി നൽകിയതായും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.

Tags: University of Kerala
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies